തിരുവനന്തപുരത്ത് യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ചു

തിരുവനന്തപുരം: പാറശ്ശാലയിൽ യുവാവിന് വെട്ടേറ്റു. മഹേഷ് എന്നയാൾക്കാണ് വെട്ടേറ്റത്. ഇയാളെ ആക്രമിച്ചയാൾക്കും മറ്റ് രണ്ട് പേർക്കും സംഘർഷത്തിൽ പരുക്കേറ്റിട്ടുണ്ട്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന. ഇന്നലെ രാത്രിയാണ് സംഘർഷമുണ്ടായത്

മഹേഷിന്റെ ബന്ധു അനിലിനെ അനീഷ്, മോഹനൻ എന്നിവർ ചേർന്ന് കഴിഞ്ഞാഴ്ച ആക്രമിച്ചിരുന്നു. ഇത് ചോദിക്കാനായാണ് മഹേഷ് ഇന്നലെ രാത്രി എത്തിയത്. ആദ്യം വാക്കുതർക്കവും പിന്നീട് കയ്യാങ്കളിയിലേക്കും എത്തുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ടംഗ സംഘം മഹേഷിനെ തലയ്ക്ക് കല്ല് കൊണ്ട് ഇടിക്കുകയും വെട്ടുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ മഹേഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Hot Topics

Related Articles