ചിതറിത്തെറിച്ച് ഛന്നി, ക്യാപ്റ്റന് തിരിച്ചടി; കോണ്‍ഗ്രസും ബിജെപിയും ശിരോമണി അകാലിദളും കടപുഴകി; പഞ്ചാബ് തൂത്തുവാരി ആം ആദ്മി; ദേശീയ രാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ച് ‘സാധാരണക്കാര്‍’

ന്യൂഡല്‍ഹി: പഞ്ചാബില്‍ വിജയതേരോട്ടം നടത്തി ആം ആദ്മി പാര്‍ട്ടി. കോണ്‍ഗ്രസിനേയും ബിജെപിയേയും ശിരോമണി അകാലിദളിനേയും കടപുഴക്കിയാണ് ഡല്‍ഹിക്ക് പുറത്തേക്ക് പഞ്ചാബിലും ആം ആദ്മി പാര്‍ട്ടി അടയാളപ്പെടുത്തുന്നത്. ഭരണ സ്വാതന്ത്ര്യം പൂര്‍ണ്ണമായും ആസ്വദിക്കാവുന്ന പഞ്ചാബിലെ നേട്ടം 2017 ല്‍ മാത്രം പഞ്ചാബിലെത്തിയ എഎപിയെ സംബന്ധിച്ച് സുവര്‍ണ നേട്ടമാണ്. 59 സീറ്റാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത്. ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ഭഗവന്ത് മനിന്റെ വസതിക്ക് മുമ്പില്‍ അണികള്‍ ആഘോഷ പ്രകടനം നടത്തുകയാണ്. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ തന്നെ ആം ആദ്മി പാര്‍ട്ടി കൃത്യമായ ലീഡ് നിലനിര്‍ത്തിപ്പോന്നിരുന്നു.

Advertisements

പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ഛന്നി രണ്ട് സീറ്റിലും പിന്നിലാണ്. അദ്ദേഹം ഉടന്‍ രാജി വെയ്ക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് പുതിയ പാര്‍ട്ടിയുമായെത്തിയ അമരീന്ദര്‍ സിംഗിനും വന്‍ തിരിച്ചടിയാണ് നേരിടേണ്ടി വരുന്നത്. കോണ്‍ഗ്രസുമായി പിണങ്ങി പുറത്തുപോയ ശേഷം പുതിയ പാര്‍ട്ടി രൂപീകരിക്കുകയും ബി.ജെ.പിക്കൊപ്പം സഖ്യമുണ്ടാക്കുകയും ചെയ്തതാണ് അമരീന്ദറിന് വിനയായത്. പഞ്ചാബില്‍ ആം ആദ്മിയുടെ പടയോട്ടത്തില്‍ ക്യാപ്റ്റന്‍ വീണുപോയത് അപ്രതീക്ഷിതമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പഞ്ചാബ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റിന്റെ സ്ഥാനം സമ്മര്‍ദ തന്ത്രത്തിലൂടെ കൈക്കലാക്കിയ സിദ്ദുവിന് തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യഫലങ്ങള്‍ പുറത്തുവരുമ്പോള്‍ വന്‍ തിരിച്ചടിയാണ് നേരിടേണ്ടി വരുന്നത്. പഞ്ചാബില്‍ ആം ആദ്മി അധികാരത്തിലേറുമെന്ന് ഉറപ്പായിരിക്കുകയാണ്. കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച ശിരോമണി അകാലിദള്‍ ബിഎസ്പിയുമായി സഖ്യമുണ്ടാക്കിയാണ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്.

1966ലെ പഞ്ചാബ് പുനസംഘടനയ്ക്ക് ശേഷം ശിരോമണി അകാലിദളും കോണ്‍ഗ്രസും മാറിമാറിയാണ് പഞ്ചാബ് ഭരിച്ചിരുന്നത്. 2017ല്‍ പത്ത് വര്‍ഷത്തെ ശിരോമണി അകാലദള്‍-ബിജെപി സഖ്യത്തെ പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ് അധികാരത്തിലേറിയത്. 77 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍, 20 സീറ്റാണ് ആം ആദ്മി പാര്‍ട്ടിയ്ക്ക് ലഭിച്ചത്. എസ്എഡി-ബിജെപി സഖ്യം 18 സീറ്റുകളും ലോക് ഇന്‍സാഫ് പാര്‍ട്ടി രണ്ട് സീറ്റുകളും നേടി.93 സ്ത്രീകളും രണ്ട് ട്രാന്‍സ്ജന്‍ഡര്‍മാരും ഉള്‍പ്പെടെ 1,304 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ഫെബ്രുവരി 20ന് ഒറ്റ ഘട്ടമായി നടന്നത വോട്ടെടുപ്പില്‍ 71.95 ശതമാനം പോളങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വോട്ടിങ് ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കുറഞ്ഞ വോട്ടിങ് ശതമാനമാണിത്.

Hot Topics

Related Articles