കൊച്ചി : ജീവൻ തുടിക്കുന്ന ഹൃദയവുമായി അഭയ ആംബുലൻസ് കോട്ടയത്തേയ്ക്ക് പുറപ്പെട്ടു. കൊച്ചിയിൽ നിന്നെത്തുന്ന ആംബുലൻസിന് വഴിയൊരുക്കാൻ നാടിന്റെ അഭ്യർത്ഥന. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടക്കുന്ന ഹൃദയ ശസ്ത്രക്രിയയ്ക്കായാണ് അഭയ ആംബുലൻസിൽ ഹൃദയം കോട്ടയത്തേയ്ക്ക് എത്തിക്കുന്നത്. കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ മസ്തിഷ്ക മരണം സംഭവിച്ച ആളുടെ ഹൃദയമാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയക്കായി എത്തിക്കുന്നത്. കൊച്ചിയിൽ നിന്നും കോട്ടയത്തേക്കുള്ള യാത്രയിൽ വാഹനത്തിന് കടന്നുപോകാനുള്ള ക്രമീകരണം ഒരുക്കണമെന്ന് അധികൃതർ ആവശ്യപ്പെടുന്നു.
Advertisements