ശബരിമല ഉത്സവത്തിന് നാളെ നടതുറക്കും : ദർശനം ഏപ്രിൽ അഞ്ച് വരെ 

പമ്പ : ശബരിമല ഉത്സവത്തിന് നാളെ നട തുറക്കും. ഏപ്രിൽ 5 വരെ ദർശനം. പത്ത് ദിവസത്തെ ഉത്സവത്തിനായി ശബരിമല നട നാളെ വൈകിട്ട് 5ന് തുറക്കും. തിങ്കളാഴ്ച രാവിലെ 9.45 നും 10.45നും മധ്യേ തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ കൊടിയേറും.

28 മുതൽ ഏപ്രിൽ 4 വരെ എല്ലാ ദിവസവും ഉത്സവബലി, ശ്രീഭൂതബലി എന്നിവ ഉണ്ടാകും. 31 മുതൽ ഏപ്രിൽ 4 വരെ  രാത്രി ശ്രീഭൂതബലിക്ക് ശേഷം വിളക്ക് ഏഴുന്നള്ളിപ്പും നടക്കും. ഏപ്രിൽ 4ന് രാത്രിയിലാണ് പള്ളിവേട്ട നടക്കുക.  


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉത്സവത്തിനു സമാപനം കുറിച്ച് ഏപ്രിൽ 5 ന് 11.30 ന് പമ്പയിൽ ആറാട്ട് നടക്കും.  ഉച്ചകഴിഞ്ഞു 3 വരെ പമ്പയിൽ ദർശനത്തിന് അവസരം ഉണ്ട്‌. 3.30 ന് സന്നിധാനത്തേക്ക് തിരിച്ചെഎഴുന്നള്ളത് പുറപ്പെടും. ഘോഷയാത്ര പതിനെട്ടാംപടി  കയറി ഉത്സവത്തിനു സമാപനം കുറിച്ച് കൊടിയിറക്കും.

Hot Topics

Related Articles