കാസര്‍കോട് മകള്‍ക്കും ബന്ധുവിനും നേരെ ആസിഡ് ആക്രമണം; പിതാവ് അറസ്റ്റിൽ

കാസർഗോഡ്:പനത്തടി പാറക്കടവില്‍ മകള്‍ക്കും ബന്ധുവിനുമെതിരെ ആസിഡ് ആക്രമണം നടത്തിയ പിതാവ് അറസ്റ്റില്‍. കര്‍ണാടക കരിക്കെ ആനപ്പാറയിലെ കെ.സി. മനോജ് (45) ആണ് പിടിയിലായത്. പാറക്കടവിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നാണ് രാജപുരം പൊലീസ് ഇയാളെ ശനിയാഴ്ച പുലര്‍ച്ചെ പിടികൂടിയത്.വെള്ളിയാഴ്ച രാത്രി 17 വയസുകാരിയായ മകളുടെയും 10 വയസുകാരിയായ ബന്ധുവിന്റെയും മേല്‍ മനോജ് ആസിഡ് ഒഴിച്ചിരുന്നു.

Advertisements

ആക്രമണത്തിന് പിന്നാലെ കര്‍ണാടകയിലേക്ക് കടന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പോലീസ് ശക്തമായ തിരച്ചില്‍.മദ്യലഹരിയിലായിരിക്കെയാണ് ഇയാള്‍ കുട്ടികളോട് ആക്രമണം നടത്തിയത്. കൈകള്‍ക്കും കാലുകള്‍ക്കുമാണ് പൊള്ളലേറ്റത്. ഗുരുതരാവസ്ഥയില്ലെങ്കിലും ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുടുംബകലഹങ്ങളുടെ പശ്ചാത്തലത്തിലാണ് സംഭവം നടന്നത്. ഭാര്യയും മകളും വേര്‍പിരിഞ്ഞ് താമസിച്ചുവരികയായിരുന്നു. ഇതേ വീട്ടിലെത്തിയാണ് മനോജ് ആസിഡ് ആക്രമണം നടത്തിയത്. റബ്ബര്‍ ഷീറ്റ് നിര്‍മാണത്തിനായി ഉപയോഗിക്കുന്ന ആസിഡാണ് ഇയാള്‍ ഉപയോഗിച്ചതെന്ന് പൊലീസ് അറിയിച്ചു.

Hot Topics

Related Articles