തലപ്പാടിയിൽ നിയന്ത്രണം നഷ്ടമായ ബസ് കാത്തിരിപ്പ് കേ ന്ദ്രത്തിലേക്ക് ഇടിച്ചുകയറി;5 പേർക്ക് ദാരുണാന്ത്യം

കാസർകോട്: കേരള-കർണാടക അതിർത്തിയായ തലപ്പാടിയിൽ വാഹനാപകടം. അമിത വേഗത്തിൽ എത്തിയ കർണാടക ആർടിസി ബസ് നിയന്ത്രണം വിട്ട് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

Advertisements

അപകടത്തിൽ അഞ്ച് പേർ മരിച്ചു. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക വിവരം. ബസിൽ ഉണ്ടായിരുന്ന യാത്രികർക്കും പരിക്കേറ്റിട്ടുണ്ട്.നിൽക്കുകയായിരുന്ന ഒരു ഓട്ടോയിലേക്കും ബസ് ഇടിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഓട്ടോയിൽ ഉണ്ടായിരുന്ന ഡ്രൈവറും പത്തു വയസുകാരിയായ കുട്ടിയും സ്ഥലത്തുവച്ച് തന്നെ മരിച്ചു. തുടർന്ന് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുമ്പോൾ തലപ്പാടി സ്വദേശിനി ലക്ഷ്മി അടക്കം മൂന്ന് സ്ത്രീകളും മരണമടഞ്ഞു.പോലീസും രക്ഷാപ്രവർത്തക സംഘവും സ്ഥലത്തെത്തി പ്രവർത്തനങ്ങൾ തുടരുകയാണ്.

Hot Topics

Related Articles