കോട്ടയം പെരുവയിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാർക്ക് ദാരുണാന്ത്യം : മരിച്ചത് കാരിക്കോട് സ്വദേശിയായ യുവതി

പെരുവ: നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. കൂടെ യാത്ര ചെയ്തിരുന്ന സഹോദരിക്ക് ഗുരുതര പരിക്ക്. കാരിക്കോട് ഐശ്വര്യയില്‍ അഡ്വ. എ.ആര്‍. ശ്രീകുമാറിന്റെ ഭാര്യ ശ്രീലേഖ (55) യാണ് മരിച്ചത്. സഹോദരി ശ്രീജയെ
കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Advertisements

തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ഓടെ പെരുവ-കടുത്തുരുത്തി റോഡിലുള്ള ബാറിന് മുന്‍വശത്താണ് അപകടം. പെരുവയില്‍ നിന്നും അറുനൂറ്റിമംഗലം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്ക് പോവുകയായിരുന്ന സ്‌കൂട്ടറിലേക്ക് എതിര്‍ ദിശയില്‍നിന്നും എത്തിയ കാര്‍ ഇടിച്ചു കയറുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗുരുതരമായി പരിക്കേറ്റു വീണ ഇരുവരെയും നാട്ടുകാര്‍ ഉടന്‍തന്നെ പൊതിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശ്രീലേഖ മരണപ്പെടുകയായിരുന്നു. കാര്‍ ഓടിച്ചിരുന്ന മൂര്‍ക്കാട്ടിപ്പടി തൂമ്പാചെരണ്ടിയില്‍ മിനുമോന്‍ ലൂക്കോയെ പോലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാര്‍ തടഞ്ഞുവെച്ച ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് വെള്ളൂര്‍ പോലീസ് പറഞ്ഞു.

ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. കെ.എസ്. ആര്‍.ടി.സി.
യുടെ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ അംഗമാണ് ശ്രീലേഖയുടെ ഭര്‍ത്താവ് അഡ്വ. ശ്രീകുമാര്‍. ഏകമകന്‍: നിരഞ്ജന്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്. സംസ്‌കാരം നാളെ ആഗസ്റ്റ് അഞ്ച് ചൊവ്വാഴ്ച നാലിന് വീട്ടുവളപ്പില്‍.

Hot Topics

Related Articles