കേരളത്തിൽ ഏറ്റവുമധികം റോഡ് അപകടമരണം കൊച്ചിയിൽ; ‘2023ലെ ജീവനെടുത്ത നിരത്തുകൾ’, റിപ്പോർട്ട്‌ പുറത്ത്

കൊച്ചി: കേരളത്തിലെ നഗരങ്ങളിൽ ഏറ്റവുമധികം റോഡപകട മരണങ്ങൾ സംഭവിച്ചത് കൊച്ചിയിലാണെന്ന് മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട് ആന്റ് ഹൈവേസിന്റെ 2023ലെ റിപ്പോർട്ടിൽ പറയുന്നു. 2022ൽ 156 പേർ ജീവൻ നഷ്ടപ്പെട്ടപ്പോൾ 2023ൽ അത് 177 ആയി ഉയർന്നു.മലപ്പുറം, കൊല്ലം, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ ജില്ലകളിൽ അപകടമരണങ്ങൾ ഗണ്യമായി കുറഞ്ഞപ്പോൾ കൊച്ചിയിൽ മാത്രമാണ് കണക്ക് വളരെയധികം ഉയർന്നത്.

Advertisements

കണക്കുകൾ നടുക്കുന്നു


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2023ൽ കൊച്ചിയിൽ 2083 റോഡ് അപകടങ്ങൾ, 2022നെ അപേക്ഷിച്ച് 15.3% വർധന

അമിത വേഗത മൂലം മാത്രം 1721 അപകടങ്ങൾ

ടി-റോഡുകളിൽ 279 അപകടങ്ങൾ

പാലത്തിൽ 54 അപകടങ്ങൾ- 4 പേർ മരണം

സൈക്കിൾ യാത്രികർ -6 മരണം, 89 പേർക്ക് പരിക്ക്

സംസ്ഥാനത്തെ ആകെ അപകടങ്ങളുടെ കണക്കിൽ കൊച്ചി രണ്ടാം സ്ഥാനത്ത്. ഒന്നാമത് മലപ്പുറമാണ്. എന്നാൽ മരണസംഖ്യയിൽ കൊച്ചി ഒന്നാമത്.

**കാൽനടയാത്രികർക്കും ഇരുചക്രവാഹനങ്ങൾക്കും ഏറ്റവും അപകടകരമായ നഗരം

കാൽനട യാത്രക്കാരെ വാഹനമിടിച്ച കേസുകളിൽ കൊച്ചി (618) രണ്ടാമതാണ്. ഒന്നാമത് മലപ്പുറം (778).ഇരുചക്രവാഹന അപകടങ്ങൾ 2023ൽ മാത്രം 1585. എന്നാൽ മരണസംഖ്യയിൽ മലപ്പുറം ഒന്നാമത്.

**മദ്യവും മൊബൈൽ ഫോൺ ഉപയോഗവുംകൊച്ചിയിൽ മദ്യപിച്ച് വാഹനം ഓടിച്ചതിനെ തുടർന്ന് 27 അപകടങ്ങൾ – 2 പേർക്ക് ജീവൻ നഷ്ടമായി.ഡ്രൈവിങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് ഉണ്ടായ അപകടങ്ങളും ഏറ്റവും കൂടുതലായി കൊച്ചിയിലാണ് റിപ്പോർട്ട് ചെയ്തത്.

വേനൽക്കാലത്താണ് കൊച്ചിയിൽ ഏറ്റവുമധികം അപകടങ്ങൾ ഉണ്ടായതെന്നും അപകടത്തിൽ പരുക്കേറ്റ് മരിക്കുന്നവരുടെ എണ്ണം മറ്റിടങ്ങളേക്കാൾ കൂടുതലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Hot Topics

Related Articles