സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷും കോൺഗ്രസ് നേതാവും നടുറോഡിൽ വാക്കേറ്റം; കസ്റ്റഡിയിലെടുത്ത് മ്യൂസിയം പൊലീ

തിരുവനന്തപുരം: വാഹനം വഴിമാറ്റുന്നതിനെച്ചൊല്ലി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷും കെപിസിസി അംഗം വിനോദ് കൃഷ്ണയും തമ്മിൽ നടുറോഡിൽ വാക്കേറ്റം. ഇന്നലെ രാത്രി 11 മണിയോടെയാണ് ശാസ്തമംഗലം മേഖലയിൽ സംഭവം അരങ്ങേറിയത്.

Advertisements

വെള്ളയമ്പലം ഭാഗത്തേക്ക് പോവുകയായിരുന്ന മാധവിന്റെയും എതിർദിശയിൽ വന്ന വിനോദിന്റെയും വാഹനങ്ങൾ നേർക്കുനേർ വന്നപ്പോൾ വഴിയൊതുക്കൽ വിഷയത്തിൽ ഇരുവരും തമ്മിൽ തർക്കം ഉടലെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏകദേശം 15 മിനിറ്റ് നീണ്ടു നിന്ന വാക്കേറ്റത്തെ തുടർന്ന് സ്ഥലത്തെത്തിയ മ്യൂസിയം പൊലീസ് മാധവിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

മാധവ് മദ്യപിച്ച് വാഹനം ഓടിച്ചെന്നായിരുന്നു വിനോദിന്റെ പരാതി. എന്നാൽ ബ്രത്ത് അനലൈസർ പരിശോധനയിൽ മദ്യപിച്ചിട്ടില്ലെന്ന് കണ്ടെത്തി. തുടർന്ന് സ്റ്റേഷനിൽ ഇരുവരും സംസാരിച്ചു കേസില്ലെന്ന ധാരണയിലെത്തി. പിന്നീട് ഇരുവരും പരസ്പര സമ്മതത്തോടെ പിരിഞ്ഞു.

Hot Topics

Related Articles