“ഈ മാതൃദിനം ഒരു അമ്മയായി ആഘോഷിക്കാൻ കഴിഞ്ഞതിൽ ഭാഗ്യവതിയാണ് ഞാൻ”:നടി അഭിരാമി കുഞ്ഞിനെ ദത്തെടുത്തു

ലോകമെമ്പാടും ഇന്ന് മാതൃദിനം ആഘോഷിക്കുകയാണ്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവർ തങ്ങളുടെ അമ്മമാരെ കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുകയാണ്. സോഷ്യൽ മീഡിയയിൽ മാതൃദിനം ആശംസകളാണ് നിറയെ. ഈ സന്തോഷകരമായ നിമിഷത്തിൽ ജീവിതത്തിലെ വലിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടി അഭിരാമി.

ഒരു പെൺകുഞ്ഞിനെ ദത്തെടുത്ത് താനും ഭർത്താവും അമ്മയും അച്ഛനും ആയിരിക്കുന്നു എന്നാണ് അഭിരാമി അറിയിച്ചത്. കൽക്കി എന്നാണ് കുഞ്ഞിന്റെ പേരെന്നും ത്തെടുത്തിട്ട് ഒരു വർഷമായെന്നും അഭിരാമി അറിയിച്ചു. ഒപ്പം എല്ലാവർക്കും മാതൃദിനാശംസകളും അഭിരാമി അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“പ്രിയപ്പെട്ട സുഹൃത്തുക്കളെ, ഞാനും എന്റെ ഭർത്താവ് രാഹുലും കൽക്കി എന്ന പെൺകുഞ്ഞിന്റെ മാതാപിതാക്കളായത് ഏറെ സന്തോഷത്തോടെ അറിയിക്കുന്നു. കഴിഞ്ഞ വർഷമാണ് ഞങ്ങൾ മകളെ ദത്തെടുത്തത്. അത് ഞങ്ങളുടെ ജീവിതത്തെ എല്ലാ വിധത്തിലും മാറ്റിമറിച്ചു.

ഈ മാതൃദിനം ഒരു അമ്മയായി ആഘോഷിക്കാൻ കഴിഞ്ഞതിൽ ഭാഗ്യവതിയാണ് ഞാൻ. ഞങ്ങൾ ഈ പുതിയ കടമയിലേക്ക് കടക്കുമ്പോൾ നിങ്ങളുടെ അനുഗ്രഹവും പ്രാ‍ർത്ഥനയും ഞങ്ങളോടൊപ്പം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.’’, എന്നാണ് അഭിരാമി കുറിച്ചത്.

Hot Topics

Related Articles