സെക്സ് എഡ്യുക്കേഷനുമായി മലയാളികളുടെ പ്രിയ താരം ഷക്കീല : ഡ്രൈവിംഗ് സ്കൂളിനെ ഓര്‍മ്മിപ്പിക്കുന്ന വീഡിയോ പുറത്ത്

ബംഗളൂരു : ഒരു കാലത്ത് മലയാളത്തില്‍ തംരഗം തീര്‍ത്ത നടിയാണ് ഷക്കീല. കേരളത്തിലെ യുവാക്കളുടെ ഹരമായിരുന്ന ഷക്കീലയുടെ പുതിയ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നെറ്റ് ഫ്ലിക്സിന്റെ സെക്സ് എഡ്യുക്കേഷൻ എന്ന വെബ്‌സീരീസിന്റെ നാലാം സീസണിന്റെ പ്രമോഷന്റെ ഭാഗമായാണ് വീഡിയോ പുറത്തിറക്കിയത്. ഷക്കീലയുടെ ഹിറ്റ് ചിത്രമായ ഡ്രൈവിംഗ് സ്കൂളിനെ ഓര്‍മ്മിപ്പിക്കുന്നതാണ് പുതിയ വീഡിയോ.

ഷക്കീലാസ് ഡ്രൈവിംഗ് സ്കൂള്‍ എന്ന വീഡിയോയില്‍ ഡ്രൈവിംഗിനെയും സെക്സിനെയും ചേര്‍ത്ത് വച്ച്‌ അതീവ ഗൗരവകരമായ കാര്യങ്ങള്‍ ലളിതമായി ഓര്‍മ്മിപ്പിക്കുകയാണ് താരം. ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി ഏറി വരുന്ന കാലഘട്ടത്തില്‍ ഈ ദൗത്യവുമായി ഷക്കീല വരുമ്ബോള്‍ ഏറെ കൗതുകവും സൃഷ്ടിക്കുന്നുണ്ട് ഈ വിഡിയോ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നെറ്റ്‌ഫ്ലിക്സിന്റെ ഏറെ പ്രചാരമുള്ള സീരിസുകളിലൊന്നായ സെക്സ് എഡ്യുക്കേഷന്റെ പ്രമോഷൻ വീഡിയോ മലയാളികളുടെ ഇടയിലും ചര്‍ച്ചയാവുകയാണ്. ശിവപ്രസാദ് കെ.വിയാണ് സംവിധാനം. നീരജ് രവിയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

Hot Topics

Related Articles