കോട്ടയം: ജില്ലയില്‍ 31 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 18 പേര് രോഗമുക്തരായി. 2268 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 11 പുരുഷന്മാരും 19 സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 8 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിലവില്‍ 303 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 447498 പേര്
കോവിഡ് ബാധിതരായി. 445686 പേര് രോഗമുക്തി നേടി.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
പാലാ, കോട്ടയം-3
അതിരമ്പുഴ, കാഞ്ഞിരപ്പള്ളി, തീക്കോയി, ചിറക്കടവ്, കരൂര്‍-2
വെള്ളൂര്‍, പാമ്പാടി, നെടുംകുന്നം, കടനാട്, തൃക്കൊടിത്താനം, പുതുപ്പള്ളി, കറുകച്ചാല്‍, തിടനാട്, ഉഴവൂര്‍, അയ്മനം, വാഴൂര്‍, വെച്ചൂര്‍, കുറവിലങ്ങാട്, ആര്‍പ്പൂക്കര, മാഞ്ഞൂര്‍-1