അടൂരിൽ സി.പി.എം – സി.പി.ഐ സംഘർഷം: തൊഴിൽ തർക്കത്തെ തുടർന്നു പ്രവർത്തകർ ഏറ്റുമുട്ടി; രണ്ടു പേർക്ക് മർദനമേറ്റു

അടൂർ: സി.ഐ.ടി.യു വിട്ട് എ.ഐ.ടി.യു.സിയിൽ ചേർന്നവർക്ക് തൊഴിൽ നിഷേധിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ രണ്ടു എ.ഐ.ടി.യു.സി പ്രവർത്തകർക്ക് മർദനമേറ്റു.
അടൂരിലാണ് സി പി ഐ – സിപിഐ എം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. തൊഴിൽ തർക്കത്തെ തുടർന്ന് ഹൈസ്‌കൂൾ ജംഗ്ഷനിലായിരുന്നു പ്രവർത്തകർ തമ്മിലുള്ള സംഘർഷം ഉണ്ടായത്.

Advertisements

നേരത്തെ അടൂരിൽ സിഐറ്റിയു വിട്ട് എഐറ്റിയുസിയിൽ ഒരു വിഭാഗം പ്രവർത്തകർ ചേർന്നിരുന്നു. ഇവർക്ക് തൊഴിൽ നിഷേധിച്ചതായി ആരോപിച്ചു, ഇരു വിഭാഗം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ഇതേ തുടർന്നു ഇരുവിഭാഗം തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. തുടർന്നാണ്, രണ്ട എഐറ്റിയുസി പ്രർത്തകർക്ക് മർദ്ദനമേറ്റത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഘർഷത്തെ തുടർന്നു പ്രദേശത്ത് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. സംഘർഷം രൂക്ഷമാകാതിരിക്കാൻ ഇരുവിഭാഗത്തിനുമെതിരെ കേസെടുക്കുമെന്ന് അടൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ അറിയിച്ചു.

Hot Topics

Related Articles