സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പുറത്താക്കിയ ഭാരവാഹിയെ മിൽക്ക് സൊസൈറ്റി ഓഫിസിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി: മരിച്ചനിലയിൽ കണ്ടെത്തിയത് പള്ളിക്കത്തോട്ടിലെ ഓഫിസിൽ

കോട്ടയം: പള്ളിക്കത്തോട് കാഞ്ഞിരമറ്റത്ത് മിൽക്ക് സൊസൈറ്റി മുൻ ഭാരവാഹിയെ സ്ഥാപനത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരമറ്റം കോ-ഓപ്പറേറ്റീവ് മിൽക്ക് സൊസൈറ്റി മുൻ പ്രസിഡൻറ് കൂടിയായ പറമ്പുകാട്ടിൽ കെ.പി അബ്രാഹമി (63)നെയാണ് സ്ഥാപനത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisements

രാവിലെ 5.30 ഓടെ ജീവനക്കാരെത്തിയപ്പോഴാണ് ഇയാൾ സ്ഥാപനത്തിനുള്ളിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്.സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തെ സൊസൈറ്റി നേരത്തെ പുറത്താക്കിയിരുന്നു.

Hot Topics

Related Articles