ഇന്റർനെറ്റ് സേവനങ്ങൾ രാജ്യത്തെ ജനങ്ങൾക്കും എത്തിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ: രാജ്യം മുഴുവൻ ഒറ്റ ഇന്റർനെറ്റ് സംവിധാനം

ന്യൂഡൽഹി: രാജ്യത്തെ മുഴുൻ ജനങ്ങൾക്കും ഇൻറർനെറ്റ് ലഭ്യമാക്കാനും, കൂടുതൽ സർക്കാർ സേവനങ്ങൾ ഡിജിറ്റിലാക്കാനും ആയിരം ദിവസത്തെ പദ്ധതിയുമായി ഐടി മന്ത്രാലയം. വിഷൻ തൌസൻറ് ഡെയ്‌സ് എന്ന പേരിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ കണക്റ്റിവിറ്റിയുളള രാജ്യമാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Advertisements

ഡിജിറ്റൽ ഭരണനിർവഹണ സംവിധാനങ്ങളെ ഏകോപിപ്പിച്ചും സൈബർ നിയമങ്ങളുടെ ലളിതമാക്കിയും ഇന്ത്യയ്ക്ക് ഹൈടെക്ക് കരുത്ത് നേടികൊടുക്കുക എന്നതാണ് പദ്ധതിയിലൂടെ ഐടി മന്ത്രാലയം ലക്ഷ്യം വെക്കുന്നത്. സർക്കാർ സേവനങ്ങൾക്കായി വിവിധ ആപ്പുകൾ നിലവിലുണ്ടെങ്കിലും ഇതു തമ്മിലുള്ള ഏകോപനം ശരിയായി നടക്കുന്നില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആയിരം ദിവസത്തെ പദ്ധതിയിലൂടെ ഇത് പരിഹരിക്കുമെന്നാണ് കേന്ദ്രത്തിൻറെ അവകാശവാദം. രാജ്യത്ത് എല്ലാവരിലേക്കും സുരക്ഷിതവും സൌജന്യവുമായ ഇൻറർനെറ്റ് എത്തിക്കുക എന്നതും പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, സൂപ്പർ കമ്പ്യൂട്ടിങ്ങ്, ബ്ലോക്ക് ചെയിൻ, ക്വാണ്ടം കമ്പ്യൂട്ടിങ്ങ് തുടങ്ങിയ സങ്കീർണ്ണമായ സാങ്കേതിക മേഖലകളിലെ ഇന്ത്യയുടെ വളർച്ച ഉറപ്പാക്കുമെന്നും മന്ത്രാലയം അവകാശപ്പെടുന്നു.

Hot Topics

Related Articles