ലോക്സഭ തിരഞ്ഞെടുപ്പ്; ഫ്രാൻസിസ് ജോർജിനു വേണ്ടി കോട്ടയത്ത്‌ അഭിഭാഷകരുടെ സ്‌ക്വാഡ്

കോട്ടയം: ലോകസഭ തിരഞ്ഞെടുപ്പിൽ അഡ്വ. കെ. ഫ്രാൻസിസ് ജോർജിനെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മാർക്കറ്റ് ഉൾപ്പടെ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ ഹെലികോപ്റ്റർ അഭിഭാഷകരുടെ സ്‌ക്വാഡ് വോട്ട് അഭ്യർത്ഥിച്ചു കൊണ്ട് പ്രവർത്തനം നടത്തി. സ്‌ക്വാഡ് പ്രവർത്തങ്ങൾക്ക് അഡ്വ. ടി. വി. സോണി, അഡ്വ. ജി. ഗോപകുമാർ, അഡ്വ. മനീഷ് ജോസ്, അഡ്വ. ജോസ്. ജെ. മുക്കാടൻ, അഡ്വ. അനിൽ മാധവപ്പള്ളി അഡ്വ. സാബു ജോസ്, അഡ്വ. മാത്യു എബ്രഹാം, അഡ്വ. പ്രിത്വിരാജ് എസ് എന്നിവർ വിവിധ സ്ഥലങ്ങളിൽ നേതൃത്വം നൽകി. വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ജീവനക്കാരിൽ വമ്പിച്ച പ്രതികരണമാണ് ഫ്രാൻസിസ് ജോർജിനു ലഭിച്ചതെന്നു അഡ്വ. ടി. വി. സോണി, അഡ്വ. ജി. ഗോപകുമാർ എന്നിവർ അറിയിച്ചു.

Hot Topics

Related Articles