ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞിരപ്പളളി:കോട്ടയം ജില്ലയിൽ അതിവേഗം അനിയന്ത്രിതമായി പെരുകി കാർഷിക വിളകളെ വ്യാപകമായി നശിപ്പിച്ചു കൊണ്ടിരിക്കുന്നതും, കുട്ടികളിൽ മെനഞ്ചൈറ്റിസ് രോഗത്തിന് കാരണമായേക്കാവുന്നതുമായ ആഫ്രിക്കൻ ഒച്ചുകളുടെ വ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ജില്ലാ ഭരണ കൂടം ഏകാരോഗ്യം പദ്ധതിയിൽ ഉൾപ്പെടുത്തി പാഠം ഒന്ന് ഒച്ച് എന്ന പേരിൽ നടപ്പിലാക്കുന്ന ജനകീയ ക്യാമ്പയിന്റെയും പരിശീലന പരിപാടിയുടെയും കാഞ്ഞിരപ്പള്ളി ബ്ലോക്ക് തല ഉൽഘാടനം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ നിർവഹിച്ചു.

Advertisements

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി എസ് കൃഷ്ണകുമാർ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി കെ പ്രദീപ്,ജയശ്രീ ഗോപിദാസ്,ബി ഡി ഒ ഫൈസൽ എസ്,ജോയിന്റ് ബി ഡി ഒ ടി ഇ സിയാദ് തുടങ്ങിയവർ സംസാരിച്ചു. ആഫ്രിക്കൻ ഒച്ചിന്റെ വിവിധ നിയന്ത്രണ മാർഗങ്ങളെ കുറിച്ച് ഹെൽത്ത് സൂപ്പർവൈസർ വിജയൻ,കൃഷി ഓഫീസർ സിമി ഇബ്രാഹിം തുടങ്ങിയവർ ക്ലാസുകൾ നയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അസിസ്റ്റന്റ് സെക്രട്ടറിമാർ,കൃഷി ഓഫീസർമാർ,ഹെൽത്ത് ഇൻസ്പെക്ടർമാർ വി ഇ ഒ മാർ,എം ജി എൻ ആർ ഇ ജി എസ് എ ഇ മാർ,കുടുംബശ്രീ ചെയ്യർപേഴ്‌സൺ മാർ തുടങ്ങിവർ പരിശീലന പരിപാടിയിൽ പങ്കെടുത്തു. എല്ലാ ഗ്രാമ പഞ്ചായത്തുകളിലും വാർഡ് തലത്തിലും ഒരുമിക്കാം ഒച്ചി നെതിരെ ക്യാമ്പയിനും പരിശീലനവും സംഘടിപ്പിക്കാൻ ബ്ലോക്ക് തല യോഗത്തിൽ തീരുമാനിച്ചു.

Hot Topics

Related Articles