‘പൊതു ഇടങ്ങളും വീടുകളും വയോജന സൗഹൃദമാക്കണം’

ഇരിങ്ങാലക്കുട: പൊതു ഇടങ്ങളും വീടുകളും വയോജന സൗഹൃദമാക്കണമെന്ന് ലോക വയോജനദിനത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനില്‍ (നിപ്മര്‍) നടന്ന സെമിനാര്‍. വയോജനങ്ങളെ ഡിജിറ്റല്‍ ലോകത്തേയ്ക്ക് കൈപിടിച്ച് ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ യുവജന സമൂഹം ഉത്തരവാദിത്തമായി കാണണമെന്നും സെമിനാറില്‍ സംസാരിച്ച വിദഗ്ധര്‍ ആവശ്യപ്പെട്ടു. നിപ്മര്‍ എക്സിക്യുട്ടീവ് ഡയരക്റ്റര്‍ സി. ചന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തി.

Advertisements

പ്രായമായവരെ ഒറ്റപ്പെടുത്താത്ത സാഹചര്യമുണ്ടാകണമെന്നും യുവജനങ്ങളുമായി സംവദിക്കാന്‍ അവസരമുണ്ടാക്കണമെന്നും കോസ്റ്റ് ഫോഡ് ആര്‍ക്കിടെക്റ്റ് കെ.ജി. ദേവപ്രിയന്‍ പറഞ്ഞു. ഇതിനായുള്ള പശ്ചാത്തല സംവിധാനങ്ങളുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
വയോജനങ്ങളെ ഡിജിറ്റല്‍ മേഖലയിലെത്തിക്കുമ്പോള്‍ അറിവും അനുഭവങ്ങളും കൂടിയാണ് കൈമാറ്റം ചെയ്യപ്പെടുകയെന്ന് നിപ്മര്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഫിസിയാട്രിസ്റ്റ് ഡോ. സന്തോഷ് ബാബു പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒക്യൂപേഷണല്‍ തെറാപ്പി-സമഗ്രജീവിതത്തിലേയ്ക്കുള്ള വഴി എന്ന വിഷയത്തില്‍ നിപ്മര്‍ ബിഒടി പ്രിന്‍സിപ്പല്‍ ദീപ സുന്ദരേശന്‍ സംസാരിച്ചു.  വയോജനങ്ങള്‍ക്കുള്ള നൂതന സാങ്കേതികവിദ്യ എന്ന വിഷയത്തില്‍ നിപ്മര്‍ ഫിസിയാട്രിസ്റ്റ് ഡോ. സിന്ധു വിജയകുമാറും സംസാരിച്ചു.  വയോജനങ്ങളുടെ പെരുമാറ്റം മാറ്റാന്‍ ശ്രമിക്കാതെ അവര്‍ക്കൊപ്പം സഹജീവിക്കാന്‍ യുവജനത മനസു കാണിക്കണമെന്ന സന്ദേശമുയര്‍ത്തി ഒ ക്യൂപേഷണല്‍ തെറാപ്പി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച സ്‌കിറ്റ് ശ്രദ്ധേയമായി. അക്കാഡമിക് ഓഫിസര്‍ ഡോ. കെ.എസ്. വിജയലക്ഷ്മി അമ്മ സ്വാഗതവും സോഷ്യല്‍ വര്‍ക്കര്‍ സി. ജെസ്ന നന്ദിയും ആശംസിച്ചു.

Hot Topics

Related Articles