ആദ്യത്തെ കുത്തില്‍തന്നെ വോക്കല്‍ കോഡ് അറ്റുപോയി; പഞ്ചഗുസ്തി ചാംപ്യനായതിനാല്‍ കൃത്യം നടത്തിയത് അനായാസം; കൊലപാതകം നടത്തിയ രീതി ഭാവവ്യത്യാസമില്ലാതെ വിവരിച്ച് പ്രതി; നിതിനയുടെ വധം ആസൂത്രിതമെന്ന് പൊലീസ്

പാലാ: പാലാ സെന്റ് തോമസ് കോളജ് ക്യാംപസിലെ നിതിനയുടെ വധം ആസൂത്രിതമെന്ന് പൊലീസ്. നിതിനയെ ആക്രമിച്ച രീതിയാണ് കൊലപാതകത്തിന് പ്രതി പരിശീലനം നടത്തിയെന്ന പൊലീസിന്റെ സംശയം ബലപ്പെടുത്തുന്നത്.

Advertisements

ആദ്യത്തെ കുത്തില്‍തന്നെ നിതിനയുടെ വോക്കല്‍ കോഡ് അറ്റുപോയെന്നും കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. തെളിവെടുപ്പിനായി കോളജിലെത്തിച്ചപ്പോള്‍ കൊലപാതകം നടത്തിയ രീതി ഭാവവ്യത്യാസമില്ലാതെ അഭിഷേക് പൊലീസിന് കാണിച്ചുകൊടുത്തു. പഞ്ചഗുസ്തി ചാംപ്യനായ പ്രതിക്ക് എളുപ്പത്തില്‍ കൃത്യം ചെയ്യാനായെന്നും പൊലീസ് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രതിയുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ വിശദ പരിശോധനയ്ക്ക് വിധേയമാക്കും. ഒരാഴ്ച മുന്‍പ് കട്ടറിലെ തുരുമ്പെടുത്ത ബ്ലേഡിന് പകരം പുതിയത് വാങ്ങി അഭിഷേക് പരിശീലനം നടത്തിയിരുന്നു. നിതിനയെ കൊലപ്പെടുത്തുമെന്ന് സുഹൃത്തിന് സന്ദേശമയച്ച പ്രതി നിതിനയുടെ അമ്മയെ ഭീഷണിപ്പെടുത്തിയെന്നും പറഞ്ഞു. നിതിന പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പുറമെ സംശയവും രൂക്ഷമായതോടെയാണ് കൊടുംകൃത്യത്തിന് വഴിയൊരുക്കിയത്.

Hot Topics

Related Articles