അടൂരിലെ വില്ലേജ് ഓഫീസറുടെ മരണം; സ്വകാര്യ ആശുപത്രിയ്‌ക്കെതിരെ പരാതിയുമായി ബന്ധുക്കള്‍; അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

പത്തനംതിട്ട: അടൂരിലെ വില്ലേജ് ഓഫിസറുടെ മരണത്തില്‍ സ്വകാര്യ ആശുപത്രിയ്‌ക്കെതിരെ പരാതിയുമായി കുടുംബം. വില്ലേജ് ഓഫിസര്‍ കല ജയകുമാറിന്റെ മരണത്തില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചുവെന്നാണ് ബന്ധുക്കളുടെ ആരോപണം.

Advertisements

രണ്ട് ദിവസം മുന്‍പാണ് തൈറോയ്ഡ് സംബന്ധമായ ശസ്ത്രക്രിയക്ക് കലയെ അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്ക് ശേഷം നേരിയ നെഞ്ച് വേദന ഉണ്ടാവുകയും തുടര്‍ന്ന് ആരോഗ്യ നില മോശമാവുകയുമായിരുന്നു. എന്നാല്‍ ഈ വിവരം ബന്ധുക്കളെ അറിയിച്ചില്ലെന്നാണ് പരാതി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹൃദയാഘാതം ഉണ്ടായിട്ടും ഇവരെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കാന്‍ കാലതാമസമുണ്ടായെന്നാണ് പരാതി. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അതേസമയം ചികില്‍സാ പിഴവ് ഉണ്ടായിട്ടില്ലെന്നും ആംബുലന്‍സ് ലഭ്യമാക്കുന്ന കാര്യത്തില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ വിശദീകരിച്ചു.

Hot Topics

Related Articles