ഏറ്റവും മികച്ച കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവിന് കേരളത്തിന് ഇന്ത്യാ ടുഡേയുടെ ഹെല്‍ത്ത് ഗിരി അവാര്‍ഡ്; സംസ്ഥാനത്ത് 92 ശതമാനം പേരും ഒരു ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി

ന്യൂഡല്‍ഹി: ഇന്ത്യാ ടുഡേയുടെ ഈ വര്‍ഷത്തെ ഹെല്‍ത്ത് ഗിരി അവാര്‍ഡ് കേരളത്തിന്. രാജ്യത്തെ ഏറ്റവും മികച്ച കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവിനാണ് സംസ്ഥാനത്തിന് അവാര്‍ഡ് ലഭിച്ചത്.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ശ്രീ മന്‍സുഖ് മാണ്ടവ്യയില്‍ നിന്ന് കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ ശ്രീ സൗരഭ് ജയിന്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ഗുജറാത്തും കേരളത്തോടൊപ്പം പുരസ്‌കാരം പങ്കിട്ടു. സംസ്ഥാനത്ത് 92 ശതമാനം പേരും ഒരു ഡോസ് വാക്‌സിനേഷന്‍ നിലവിലെ മാനദണ്ഡമനുസരിച്ച് പൂര്‍ത്തിയാക്കിയിട്ടുണ്ട്. 41 ശതമാനം പേര്‍ക്ക് രണ്ടു ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ട്. 45 വയസിനു മുകളിലുള്ള 97 ശതമാനം പേരും ഒരു ഡോസ് വാക്‌സിന്‍ എടുത്തവരാണ്. ഒക്ടോബര്‍ ഒന്നു വരെ കേരളം 30 മില്യനിലധികം ഡോസുകള്‍ നല്‍കി കഴിഞ്ഞു.

അവാര്‍ഡ് നേടിയ സംസ്ഥാനങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോഡി ട്വിറ്ററിലൂടെ അഭിനന്ദനങ്ങള്‍ അറിയിച്ചു. ആരോഗ്യ പരിപാലനത്തിലും ശുചീകരണ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടവരെ അഭിനന്ദിക്കുന്ന അവാര്‍ഡ് ദാനത്തേയും പ്രധാനമന്തി പ്രശംസിച്ചു.

Hot Topics

Related Articles