ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള രണ്ടാമത്തെ നഗരമായി മസ്കറ്റ്

മസ്കറ്റ്: ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള രണ്ടാമത്തെ നഗരമായി മസ്കറ്റ്. നംബിയോ മലിനീകരണ സൂചിക പ്രകാരമാണ് ഒമാന്‍ തലസ്ഥാനം ആദ്യ സ്ഥാനങ്ങളില്‍ ഇടം നേടിയത്. സിംഗപ്പൂരാണ് ഒന്നാം സ്ഥാനത്ത്. 

Advertisements

വായു, ജല മലിനീകരണം, മാലിന്യ നിര്‍മ്മാര്‍ജ്ജനം, ശുചിത്വ സ്ഥിതികള്‍, പ്രകാശ, ശബ്ദ മലിനീകരണം, ഹരിത മേഖലകള്‍ എന്നിങ്ങനെ മലിനീകരണവുമായി ബന്ധപ്പെട്ട സൂചികകളെ അടിസ്ഥാനമാക്കിയാണ് നംബിയോ പട്ടിക തയ്യാറാക്കിയത്. മ​ലി​നീ​ക​ര​ണ സൂ​ചി​ക​യി​ൽ മ​സ്‌​കറ്റ്​ മി​ക​ച്ച റേ​റ്റി​ങ്​ ആ​ണ്​ നേ​ടി​യ​ത് (36.2 സ്‌​കോ​ർ). ഇ​സ്​​ലാ​മാ​ബാ​ദ് (മൂ​ന്ന്), ടോ​ക്യോ(നാ​ല്), അ​ന്‍റാ​ലി​യ (അ​ഞ്ച്) എ​ന്നി​ങ്ങ​നെ​യാ​ണ്​ ആ​ദ്യ അ​ഞ്ചി​ൽ ഇ​ടം നേ​ടി​യ മ​റ്റ്​ രാ​ജ്യ​ങ്ങ​ൾ.

Hot Topics

Related Articles