അഖിൽ സി വർഗീസ് എവിടെ ! കീഴടങ്ങാമെന്ന് അന്വേഷണ സംഘത്തെ അറിയിച്ച് മാസങ്ങൾ കഴിഞ്ഞും അഖിൽ കാണാമറയത്ത് : കോട്ടയം നഗരസഭയുടെ കോടികൾ വെള്ളത്തിൽ

കോട്ടയം : കോട്ടയം നഗരസഭയിൽനിന്ന് തിരിമറി നടത്തി മൂന്ന് കോടിയിലേറെ രൂപ തട്ടിയെടുത്ത കേസിൽ ഒളിവിൽ കഴിയുന്ന പ്രതി കീഴടങ്ങാമെന്ന് അന്വേഷണ സംഘത്തെ അറിയിച്ച് മാസങ്ങൾ കഴിഞ്ഞും കാണാമറയത്തുതന്നെ.അന്വേഷണം ഏറ്റെടുത്ത വിജിലൻസ് പ്രതിയെ അറസ്റ്റുചെയ്യുമെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും, ഇയാള്‍ എവിടെയുണ്ടെന്ന വ്യക്തമായ വിവരം കണ്ടെത്താനാകാത്തത് അറസ്റ്റ് അനിശ്ചിതത്വത്തിലാക്കുന്നു. കോട്ടയം നഗരസഭാ ജീവനക്കാരനായിരുന്ന കൊല്ലം സ്വദേശി അഖില്‍ സി.വർഗീസിനെ തേടിയാണ് വിവിധ അന്വേഷണസംഘങ്ങള്‍ ‘ഇരുട്ടില്‍’തപ്പുന്നത്. പ്രതിയെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ടുള്ള രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധസമരവും നിലച്ചു. പ്രതിയുടെ മരിച്ചുപോയ അമ്മയുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയാണ് നഗരസഭയിലെ പെൻഷൻ തുകയിലെ മൂന്ന് കോടിയോളം രൂപ തട്ടിയെടുത്തത്.

Advertisements

മൊബൈല്‍ ഫോണോ, എടിഎം കാർഡോ ഉപയോഗിക്കാത്തതിനാല്‍ ഇത്പിന്തുടർന്നുള്ള അന്വേഷണവും അനിശ്ചിതത്വത്തിലാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്ഥാനംവിട്ട പ്രതി തിരിച്ചെത്തിയശേഷമാണ് കീഴടങ്ങാമെന്ന് അഭിഭാഷകനെത്തി അന്വേഷണ സംഘത്തെ അറിയിച്ചത്. എന്നാല്‍ അറസ്റ്റിനുള്ള നീക്കം നടത്തിയ വിജിലൻസിന് ഇയാളുടെ ഒളിയിടം കണ്ടെത്താനായില്ല.

അന്വേഷണം വിജിലൻസിന് കൈമാറി സംസ്ഥാന പോലീസ് മേധാവി ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് കീഴടങ്ങാൻ സന്നദ്ധത അറിയിച്ച്‌ അഭിഭാഷകൻ അന്വേഷണസംഘത്തെ സമീപിച്ചത്. എന്നാല്‍ പ്രതിയെ അറസ്റ്റുചെയ്യുമെന്ന നിലപാടായിരുന്നു അന്വേഷണസംഘം അന്ന് സ്വീകരിച്ചത്.

കോട്ടയത്തെ പ്രമുഖ സിപിഎം നേതാവിന്റെ അറിവോടെയാണ് കൊല്ലത്തെ അഭിഭാഷകൻ അന്വേഷണസംഘത്തെ സമീപിച്ചതെന്ന് അന്ന് ആരോപണമുയർന്നിരുന്നു. കോട്ടയം വെസ്റ്റ് പോലീസ് രജിസ്റ്റർചെയ്ത കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിനടത്തിയ അന്വേഷണത്തില്‍ 2.39 കോടി തട്ടിയെടുത്തതിന്റെ തെളിവുകള്‍ കണ്ടെത്തിയിരുന്നു.

ഒളിവില്‍പോയ പ്രതിക്കായി ക്രൈംബ്രാഞ്ച് സംസ്ഥാനമൊട്ടാകെയും തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല. ഇയാളെ ഒളിവില്‍കഴിയാൻ സഹായിച്ച ബന്ധുവിനെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തിരുന്നു. ഒളിവില്‍പോകുന്നതിന് തലേന്ന് ഏഴുലക്ഷത്തിലേറെ രൂപ ബാങ്കില്‍നിന്ന് പിൻവലിച്ചതിന്റെ തെളിവും ലഭിച്ചിരുന്നു.

മൊബൈല്‍ ഫോണിനുപകരം വൈഫൈ ഉപയോഗിച്ച്‌ ജി മെയില്‍ ഉപയോഗിച്ചതിന്റെ തെളിവുകള്‍ കിട്ടിയെന്നും ഉടൻ പിടിയിലാകുമെന്നുമുള്ള വിവരങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും മാസങ്ങള്‍ പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താനായില്ല.

രാഷ്ട്രീയ പാർട്ടികളും ‘സമരപ്രഖ്യാപന’ങ്ങള്‍ മറന്നനിലയിലാണ്. വിദേശത്തേക്ക് കടക്കുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുള്ളതിനാല്‍ രാജ്യംവിടാനുള്ള സാധ്യതയില്ലെന്നാണ് അന്വേഷണസംഘം കരുതുന്നത്.

Hot Topics

Related Articles