ആലപ്പുഴയിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് യുവാവ് മരിച്ച സംഭവം; മൂന്ന് പേർ അറസ്റ്റിൽ

ആലപ്പുഴ : നഗരത്തിൽ സ്ഫോടകവസ്​തു പൊട്ടി യുവാവ്​ മരിച്ച സംഭവത്തിന്​ മുമ്പ്​ ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടലിൽ യുവാവിനെ വീട്ടിൽകയറി വെട്ടിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ.

Advertisements

ആലി​ശ്ശേരി സ്വദേശി നഫ്സൽ (38), ഓമനപ്പുഴ സ്വദേശി മിറാഷ്​ (28), സനാതനപുരം സ്വദേശി ടോം റാഫേൽ (25) എന്നിവരെയാണ്​ നോർത്ത്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്​തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആലപ്പുഴ തോണ്ടൻകുളങ്ങര കിളിയംപറമ്പ്​ അരുൺകുമാ​റിന്റെ(ലേ കണ്ണൻ-26) മരണവുമായി ബന്ധപ്പെട്ട്​ നടത്തിയ അന്വേഷണത്തിലാണ്​ കണ്ണന്റെ സംഘത്തിൽപെട്ട ഇവർ കുടുങ്ങിയത്​. സംഭവത്തിന്​ മുമ്പ്​ ​​ ചാത്തനാട്​ ശ്മശാനത്തിന്​ സമീപത്തെ രാഹുലി​ന്റെ വീട്​ അന്വേഷിച്ചെത്തിയ കണ്ണനും സംഘവും മനു അലക്​സ് എന്നയാളെ വീട്ടിൽകയറി വെട്ടിയിരുന്നു. ഈ കേസിലാണ്​ ഇവർ പിടിയിലായതെന്ന്​ നോർത്ത്​ പൊലീസ്​ പറഞ്ഞു.

Hot Topics

Related Articles