തൃപ്പൂണിത്തുറ ബീവറേജ് ഷോപ്പിൽ മോഷണം; 5570 രൂപ വിലവരുന്ന രണ്ട് കുപ്പി മദ്യം കവർന്നു

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ തെക്കുഭാഗം ചൂരക്കാട് ബീവറേജ് ഷോപ്പിൽ ഷട്ടർ കുത്തിപ്പൊളിച്ച്‌ മോഷണം. ഇന്ന് പുലർച്ചെ 12.45നും 1.05നും ഇടയ്ക്കാണ് സംഭവം നടന്നത്.കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഷോപ്പിന്റെ ഷട്ടർ തകർത്ത് അകത്ത് കയറിയ മോഷ്ടാവ് ആദ്യം പണം സൂക്ഷിച്ചിരുന്ന ഭാഗത്ത് തിരച്ചിൽ നടത്തിയതായി സിസിടിവി ദൃശ്യങ്ങളിൽ കാണുന്നു.

Advertisements

എന്നാൽ പണം ലഭിക്കാത്തതിനാൽ ഇയാൾ 5570 രൂപ വിലവരുന്ന രണ്ട് ഫുൾ മദ്യക്കുപ്പികളെടുത്ത് കടന്നുകളയുകയായിരുന്നു.സിസിടിവിയിൽ പെടാതിരിക്കാൻ തലചെരിച്ച്‌ നടക്കുന്നതായും ദൃശ്യങ്ങളിൽ വ്യക്തമാണ്. വിവരമറിഞ്ഞതോടെ ഹിൽപ്പാലസ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Hot Topics

Related Articles