ആൾകേരള റീട്ടെയിൽറേഷൻ ഡീലേഴ്‌സ് അസോസിയേഷൻ വൈക്കം താലൂക്ക് വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി; സംസ്ഥാന സെക്രട്ടറി കെ.കെ.ശിശുപാലൻ ഉദ്ഘാടനം ചെയ്തു

വൈക്കം:ആൾകേരള റീട്ടെയിൽറേഷൻ ഡീലേഴ്‌സ് അസോസിയേഷൻ വൈക്കം താലൂക്ക് വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി. വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ പ്രസിഡന്റ് ഐ.ജോർജ് കുട്ടിയുടെ അധ്യക്ഷതയിൽ നടന്ന യോഗം സംസ്ഥാന സെക്രട്ടറി കെ.കെ.ശിശുപാലൻ ഉദ്ഘാനം ചെയ്തു. സംസ്ഥാനത്തെ 14000 റേഷൻ കടകളിൽ 4000 ത്തോളം കടകൾ കടുത്ത പ്രതിസന്ധിനേരിടുകയാണെന്നും പതിറ്റാണ്ടുകളായി പ്രദേശത്തെ സാധാരണകാരുടെ ജീവിതവും ബന്ധപ്പെട്ട് ഉപജീവനം നടത്തിവരുന്ന കടഉടമകളെ നിലനിർത്താൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കെ.കെ.ശിശുപാലൻ ഉദ്ഘാടന പ്രസംഗത്തിൽ ‘ അഭിപ്രായപ്പെട്ടു.കെ.ഡി. വിജയൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. തുടർന്ന് കാരുണ്യ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് ബാബുചെറിയാൻ നിർവഹിച്ചു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി വി. ജോസഫ്, സന്തോഷ്‌കുമാർ, മുരളീധരൻ നായർ, ലിയാഖത്ത് ഉസ്മാൻ, രമേശ്കുമാർ, സാബുവി.നായർ, സജി’ അജേഷ് പി. നായർ ‘എൻ.ജെ.ഷാജി, ജോർജ് ജോൺ,കെ.ജി. ഇന്ദിര തുടങ്ങിയവർ സംബന്ധിച്ചു.

Advertisements

Hot Topics

Related Articles