ആനപ്രമ്പാല്‍ ജലോത്സവം ഇന്ന് : ചീഫ് സെക്രട്ടറി ഡോ. വി വേണു ഉദ്ഘാടനം ചെയ്യും

ആലപ്പുഴ :
എടത്വ കുട്ടനാട് സാംസ്‌ക്കാരിക വേദിയുടെ നേതൃത്വത്തില്‍ നാലാമത് ശ്രീനാരായണ എവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ആനപ്രമ്പാല്‍ ജലോത്സവം ഇന്ന് രണ്ട് മണിയ്ക്ക് ആനപ്രമ്പാല്‍ ക്ഷേത്ര കടവില്‍ നടക്കും. ജലോത്സവവും പൊതുസമ്മേളനവും കേരള സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി. വേണു ഉദ്ഘാടനം ചെയ്യും. ജലോത്സവ സ്വാഗതസംഘം ചെയര്‍മാന്‍ ബിജു പറമ്പുങ്കല്‍ അധ്യക്ഷത വഹിക്കും. ജലോത്സവ ഫ്‌ളാഗ് ഓഫ് കര്‍മ്മം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി നിര്‍വഹിക്കും.

Advertisements

ജീവകാരുണ്യ പദ്ധതി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായര്‍ നിര്‍വഹിക്കും. ജലോത്സവവുമായി ബന്ധപ്പെട്ട വള്ളങ്ങളുടെ ക്യാപ്റ്റന്മാര്‍ക്കുള്ള ക്യാപ്റ്റന്‍സ് ക്ലിനിക് ശനിയാഴ്ച വൈകിട്ട് 4 ന് സ്വാഗതസംഘം ഓഫീസില്‍ വച്ച് നടന്നു. വെപ്പ് വെപ്പ് എ, ബി ഗ്രേഡ് വള്ളങ്ങള്‍ ഉള്‍പ്പെടെ ഇരുപതോളം കളി വള്ളങ്ങള്‍ മാറ്റുരക്കും. കുട്ടനാട് സാംസ്‌കാരിക വേദി പ്രസിഡന്റ് പീയൂഷ് പി. പ്രസന്നന്‍, സെക്രട്ടറി ജിനു ശാസ്താംപറമ്പ്, സുനില്‍ മൂലയില്‍, ട്രഷറര്‍ എം.ജി കൊച്ചുമോന്‍, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള, തോമസുകുട്ടി ചാലുങ്കന്‍, മോനിച്ചന്‍, അരുണ്‍ പുന്നശ്ശേരി, ഷാജി കറുകത്ര, മനോജ് തുണ്ടിയില്‍ എന്നിവര്‍ നേതൃത്വം നല്‍കും.

Hot Topics

Related Articles