ആലപ്പുഴ :
ലയണ്‍സ് ക്ലബ്ബ് ഓഫ് എടത്വായുടെ ആഭിമുഖ്യത്തില്‍ കാരുണ്യ സ്പര്‍ശം ചികിത്സാ സഹായ പദ്ധതി ആരംഭിച്ചു. ചികിത്സാ സഹായ ഫണ്ടിന്റെ ഉദ്ഘാടനം എടത്വ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി വര്‍ഗീസ് നിര്‍വഹിച്ചു. പ്രസിഡണ്ട് ഈപ്പന് കെ ഈപ്പന് അധ്യക്ഷത വഹിച്ച യോഗത്തിൽ ലയണ്‍സ് ഡിസ്ട്രിക് ഗവര്‍ണര്‍ വെങ്കിടാചലം, സജീവ് മാന്നാര്‍, ബെന്നി പി ജോര്‍ജ്, മണിക്കുട്ടന് ചേലേക്കാവ്, ജോസഫ് മാത്യു, റീജണല്‍ ചെയര്മാന് എബി കുര്യന്, സക്കറിയ കൊല്ലംചിറ, മോന്‍സി ജോര്‍ജ്, സെക്രട്ടറി മാത്യു സക്കറിയ, ട്രഷറര്‍ മാത്യു തോമസ്, വിശ്വനാഥന് നായര്‍, ജോര്‍ജുകുട്ടി ചെത്തിപുരക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ജോര്‍ജി ബെന്നി, റിനീത് ഇടത്തില്‍ എന്നിവരെ ആദരിച്ചു.
Advertisements