ആലപ്പുഴ :
എടത്വയിൽ കെ എസ് ആര്‍ ടി സി ബസിന് അടിയില്‍പെട്ട് സ്‌കൂട്ടര്‍ യാത്രക്കാര്‍ക്ക് ഗുരുതര പരിക്ക്. പൊടിയാടി പെരിങ്ങര സ്വദേശികളായ സോമന്‍, മോഹനന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. എടത്വ – തകഴി സംസ്ഥാന പാതയില്‍ കേളമംഗലം പറത്തറ പാലത്തിന് സമീപം ഇന്ന് രാവിലെ 8 മണിക്കാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ നൂറ് മീറ്ററോളം നിരങ്ങി മാറിയാണ് നിന്നത്. സ്‌കൂട്ടറില്‍ നിന്ന് യാത്രക്കാര്‍ തെറിച്ചു വീണാണ് ഗുരുതര അപകടം സംഭവിച്ചത്. തകഴി തടിമില്ലിലെ പണിക്കാരാണ് അപകടത്തില്‍ പെട്ടവര്‍. തിരുവല്ലയ്ക്ക് പോവുകയായിരുന്ന ചേര്‍ത്തല ഡിപ്പോയിലെ ബസ്സാണ് അപകടത്തില്‍പെട്ടത്.
Advertisements