മാർ സ്ലീവാ മെഡിസിറ്റി പാലായുടെ ഹൃദയം: ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ആരംഭിച്ച ഹെൽത്ത് ഡയലോഗ് സീരീസ് – ആരോഗ്യ ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു. ആതുരസേവന രംഗത്ത് ആത്മീയമായ വീക്ഷണങ്ങളോടെയാണ് മാർ സ്ലീവാ മെഡിസിറ്റിയുടെ പ്രവർത്തനങ്ങളെന്നു ബിഷപ് പറഞ്ഞു. പാലായുടെ ഹൃദയമാണ് മാർ സ്ലീവാ മെഡിസിറ്റി. ഹൃദയപൂർവ്വമായ സമീപനത്തോടെയാണ് ഡോക്ടർമാർ രോഗികളെ സമീപിക്കുന്നതെന്നും ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ആശുപത്രിയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് പൊതുജനങ്ങൾക്കു പ്രയോജനപ്പെടുന്ന വിധത്തിൽ ആരോഗ്യ സെമിനാറുകൾ സംഘടിപ്പിക്കുന്നതെന്നു മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ പറഞ്ഞു.

ഹെൽത്ത് ഡയലോഗ് സീരീസിന്റെ ഭാഗമായി ഹൃദ്രോഗം എങ്ങനെ തടയാം എന്ന വിഷയത്തിൽ ആരോഗ്യ ബോധവൽക്കരണ പരിപാടി നടന്നു. ജീവിത ശൈലിയും ഹൃദ്രോഗങ്ങളും എന്ന വിഷയത്തിൽ കാർഡിയാക് സയൻസസ് വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. രാംദാസ് നായിക് .എച്ച്, കൊറോണറി ആൻജിയോപ്ലാസ്റ്റിയെ കുറിച്ച് സീനിയർ കൺസൾട്ടന്റ് ഡോ.ജെയിംസ് തോമസ്, ഹൃദയശസ്ത്രക്രിയകൾ എന്ന വിഷയത്തിൽ കാർഡിയോതൊറാസിക് ആൻഡ് വാസ്കുലാർ സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.കൃഷ്ണൻ.സി, ആരോഗ്യകരമായ ഹൃദയത്തിനുള്ള ഭക്ഷണങ്ങൾ എന്നത് സംബന്ധിച്ച് സീനിയർ ക്ലിനിക്കൽ ഡയറ്റീഷ്യൻ ജിജിനു.ജെ എന്നിവർ ക്ലാസുകൾ നയിച്ചു. ചർച്ചയിൽ കാർഡിയാക് സയൻസസ് അക്കാദമിക് വിഭാഗം കോ ഓർഡിനേറ്ററും സീനിയർ കൺസൾട്ടന്റുമായ പ്രഫ.ഡോ.രാജു ജോർജ്, സീനിയർ കൺസൾട്ടന്റ് ഡോ.ബിബി ചാക്കോ ഒളരി, കൺസൾട്ടന്റ് ഡോ.രാജീവ് എബ്രഹാം, കാർഡിയാക് അനസ്തേഷ്യ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.നിതീഷ് പി.എൻ എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles