എടത്വയിൽ കെഎസ്ആർടിസി ബസ്സിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാർക്ക് പരിക്ക്

ആലപ്പുഴ :
എടത്വയിൽ കെ എസ് ആര്‍ ടി സി ബസിന് അടിയില്‍പെട്ട് സ്‌കൂട്ടര്‍ യാത്രക്കാര്‍ക്ക് ഗുരുതര പരിക്ക്. പൊടിയാടി പെരിങ്ങര സ്വദേശികളായ സോമന്‍, മോഹനന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. എടത്വ – തകഴി സംസ്ഥാന പാതയില്‍ കേളമംഗലം പറത്തറ പാലത്തിന് സമീപം ഇന്ന് രാവിലെ 8 മണിക്കാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ നൂറ് മീറ്ററോളം നിരങ്ങി മാറിയാണ് നിന്നത്. സ്‌കൂട്ടറില്‍ നിന്ന് യാത്രക്കാര്‍ തെറിച്ചു വീണാണ് ഗുരുതര അപകടം സംഭവിച്ചത്. തകഴി തടിമില്ലിലെ പണിക്കാരാണ് അപകടത്തില്‍ പെട്ടവര്‍. തിരുവല്ലയ്ക്ക് പോവുകയായിരുന്ന ചേര്‍ത്തല ഡിപ്പോയിലെ ബസ്സാണ് അപകടത്തില്‍പെട്ടത്.

Hot Topics

Related Articles