കര്‍ഷക സഭയും ഞാറ്റുവേല ചന്തയും എടത്വ പഞ്ചായത്തു തല ഉദ്ഘാടനം

ആലപ്പുഴ : കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന കര്‍ഷക സഭയുടെയും ഞാറ്റുവേല ചന്തയുടെയും പഞ്ചായത്തു തല ഉദ്ഘാടനം എടത്വ കൃഷി ഭവനില്‍ വച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജയചന്ദ്രന്‍ ജി അധ്യക്ഷത വഹിച്ചു. എടത്വ കൃഷി ഓഫീസര്‍ പൂജ എ പി പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മറിയാമ്മ ജോര്‍ജ്, പി സി ജോസഫ്, സ്റ്റാര്‍ലി ജോസഫ്, കാര്‍ഷിക വികസന സമിതി അംഗമായ ജോര്‍ജുകുട്ടി കൂലിപ്പുരയ്ക്കല്‍, സെന്റ് അലോഷ്യസ് കോളേജ് എന്‍എസ്എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസര്‍മാരായ മനോജ് സേവ്യര്‍, ഇന്ദു, കോയില്‍മുക്ക് എല്‍പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സുധാകുമാരി കെ പി, ടോംസി ആന്റണി എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂളുകളില്‍ കൃഷി ചെയ്യുവാന്‍ പച്ചക്കറി വിത്തുകളും, കര്‍ഷകര്‍ക്ക് പച്ചക്കറി തൈകളും പ്രസിഡന്റ് വിതരണം ചെയ്തു.

Advertisements

Hot Topics

Related Articles