കൊച്ചി: ആലുവയില്‍ അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഒക്ടോബര്‍ നാല് മുതല്‍ ആരംഭിക്കും. ഒക്ടോബര്‍ നാല് മുതല്‍ 18 വരെയാവും വിചാരണ നടത്തുകയെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ മോഹന്‍രാജ് പറഞ്ഞു.
കുറ്റപത്രം വായിച്ച് പൂര്‍ത്തിയാക്കി. കുറ്റപത്രത്തിലെ 367 എ വകുപ്പ് കോടതി ഒഴിവാക്കി. ബലാത്സംഗം മരണത്തിനിടയാക്കി എന്നത് ചൂണ്ടികാട്ടിയ ഭാഗമാണ് ഒഴിവാക്കിയത്. ബലാത്സംഗത്തിന് ശേഷം അഞ്ച് വയസ്സുകാരിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്നതിനാലാണ് ഈ വകുപ്പ് ഒഴിവാക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പകരം ബലാത്സംഗത്തിന് ശേഷം പരിക്കേല്‍പ്പിച്ചുവെന്ന ഭാഗം കോടതി കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ഒപ്പം ജുവനൈല്‍ ജസ്റ്റിസിലെ 77 വകുപ്പ് കൂടി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 16 വകുപ്പുകളാണ് ചുമത്തിയത്. മറ്റ് ആശയ കുഴപ്പങ്ങളൊന്നുമില്ല. 99 സാക്ഷികളെ കേസില്‍ വിസ്തരിക്കുo.