പാറക്കെട്ടിൽ നിന്ന് എടുത്തു ചാടി, വെള്ളത്തിൽ നീന്തിത്തുടിച്ച്, ഊഞ്ഞാലാടി… ബാലിയിൽ ആർത്തുല്ലസിച്ച് അമല പോൾ…വീഡിയോ

തെന്നിന്ത്യൻ നായിക അമല പോൾ ബാലിയിൽ തന്നെ അവധിക്കാലം ആഘോഷിക്കുകയാണ്. ബാലിയിലെ തന്റെ ആഘോഷങ്ങൾ എല്ലാം നടി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. അത്തരത്തിൽ പങ്കുവെച്ച ഒരു വീഡിയോ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്.

Advertisements

വെള്ളച്ചാട്ടത്തിനരികിലെ കൂറ്റൻ പാറക്കെട്ടുകളിൽ അള്ളിപ്പിടിച്ച് കയറുകയാണ് അമല. പാറക്കെട്ടിന് മുകളിൽ എത്തിയ അമല താഴേക്ക് ചാടുകയും ചെയ്യുന്നു. വെള്ളത്തിലൂടെ നീന്തിയും, വെള്ളച്ചാട്ടതിന് സമീപം ഊഞ്ഞാൽ കെട്ടി ആടിയും സ്വയം മറന്ന് സന്തോഷിക്കുന്ന അമലയെ ഈ വീഡിയോയിൽ കാണാം. ഇതിനു മുൻപും മഹാശിവരാത്രിയോട് അനുബന്ധിച്ച് നടത്തിയ പൂജയും, യാത്ര ചെയ്യുന്ന വിവിധ ഇടങ്ങളിലെ ചിത്രങ്ങളുമെല്ലാം അമല പങ്കു വെച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, ക്രിസ്റ്റഫർ എന്ന ചിത്രമാണ് അമലയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മമ്മൂട്ടിയായിരുന്നു നടന്‍. ചിത്രത്തില്‍ പൊലീസ് വേഷത്തിലായിരുന്നു അമല എത്തിയത്.

സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിവരും ചിത്രത്തിലെ നായികമാരാണ്. തെന്നിന്ത്യൻ താരം വിനയ് റായിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്ന ‘ആടുജീവിതം’, അജയ് ദേവ്ഗൺ നായകനാകുന്ന ഹിന്ദി ചിത്രം ‘ഭോല’ എന്നിവയാണ് റിലീസിനൊരുങ്ങുന്ന സിനിമകൾ. തമിഴിലെ സൂപ്പർ ഹിറ്റ് ചലച്ചിത്രം കൈതിയുടെ ഹിന്ദി പതിപ്പാണ് ഭോല. അജയ് ദേവഗൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അദ്ദേഹം തന്നെയാണ് ചിത്രത്തിലെ നായകനും. അമലയുടെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണ് ഭോല.

Hot Topics

Related Articles