കരിയറിലെ നാഴികകല്ല്… കൊട്ടാരദാസിമാരുടെ കഥ പറയുന്ന പുതിയ വെബ് സീരീസുമായി സഞ്ജയ് ലീല ബൻസാരി : ‘ഹീരമണ്ടി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

സഞ്ജയ് ലീല ബന്‍സാലിയുടെ ഏറ്റവും പുതിയ ബൻസാലി സീരിസ് ഹീരമണ്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. സ്വർണ നിറത്തിൽ പ്രൗഢമായ പശ്ചാത്തലത്തിൽ ഒരുക്കിയ പോസ്റ്ററിനും ടീസറിനും വൻ വരവേൽപ്പാണ് ലഭിക്കുന്നത്. നെറ്റ്ഫ്ലിക്സിലൂടെയാണ് പുതിയ സീരിസ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

സ്വതന്ത്ര്യ ഇന്ത്യക്ക് മുന്‍പ് ലാഹോറിൽ ജീവിച്ചിരുന്ന കൊട്ടാരദാസിമാരുടെ കഥയാണ് സീരിസില്‍ അവതരിപ്പിക്കുക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മനീഷ കൊയ്രാള, അദിതി റാവു ഹൈദരി, റിച്ച ഛദ്ദ, ഷാര്‍മിൻ സേഗാൾ, സൊനാക്ഷി സിൻഹ, സഞ്ജീദ ഷെയ്ഖ് എന്നിവരാണ് സീരിസില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തന്റെ കരിയറിലെ പ്രധാനപ്പെട്ട നാഴികല്ലാണന്ന് ഈ സീരിസ് എന്ന് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി പറ‍ഞ്ഞു. ‘ദേവ്ദാസ്’, ‘ഹും ദി ദെ ചുകെ സനം’, തുടങ്ങി പ്രേഷക ശ്രദ്ധ നേടിയ ധാരാളം ചിത്രങ്ങൾ ബൻസാലിയുടെ പേരിലുണ്ട്.

Hot Topics

Related Articles