ബ്രഹ്‍മപുരം തീപിടുത്തവുമായി ‘ഇതുവരെ’ : ഷാജോണിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് അണിയറ പ്രവർത്തകർ

ബ്രഹ്‍മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ കലാഭവൻ ഷാജോണ്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘ഇതുവരെ’യുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. അനില്‍ തോമസാണ് ചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.

ബ്രഹ്‍മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തെ തുടര്‍ന്ന്, പരിസരങ്ങളില്‍ ജീവിക്കുന്ന ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്കുണ്ടാകുന്ന ആരോഗ്യ പ്രശ്‍നങ്ങളാണ് ചിത്രത്തിലെ പ്രമേയം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡോ. ടിറ്റൂസ് പീറ്റര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ അരുണ്‍ നടനരാജൻ ആണ്. കോസ്റ്റ്യൂംസ് ഇന്ദ്രൻസ് ജയൻ ആണ്. പ്രതാപൻ കല്ലിയൂരാണ് പ്രൊഡക്ഷൻ ഡിസൈനര്‍.

അതേസമയം, ‘സന്തോഷം’ എന്ന ചിത്രമാണ് കലാഭവൻ ഷാജോണിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. അനു സിത്താര ആയിരുന്നു നായിക. അമിത് ചക്കാലക്കൻ, മല്ലിക സുകുമാരൻ തുടങ്ങിയവര്‍ ‘സന്തോഷ’ത്തില്‍ വേഷമിട്ടു. സഹോദരങ്ങളുടെ സ്‍നേഹബന്ധത്തിന്റെ കഥ പറഞ്ഞ ചിത്രം ഒരുക്കിയത് അജിത്ത് വി തോമസാണ്.

Hot Topics

Related Articles