മൂന്നു നായികമാരും ഒരു നായകനും… ചാക്കോച്ചൻ വീണ്ടും റൊമാന്റിക്ക് ഹീറോ ആകുന്നു : “പദ്മിനി” യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

തിങ്കളാഴ്ച നിശ്ചയം, 1744 വൈറ്റ് ഓൾട്ടോ എന്നീ സിനിമകൾക്ക് ശേഷം സെന്ന ഹെ​ഗ്ഡേ കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമായ “പദ്മിനി” യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് ഇറങ്ങി. മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. മൂന്ന് നായികമാർക്കൊപ്പമുള്ള മൂന്ന് ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്ത് ഇറങ്ങിയത്.

അപർണ ബാലമുരളി, മഡോണ സെബാസ്റ്റ്യൻ, വിൻസി അലോഷ്യസ് എന്നിവരാണ് നായികമാർ. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ലിറ്റിൽ ബിഗ് ഫിലിംസ് നിർമ്മിച്ച കുഞ്ഞിരാമായണത്തിന്റെ തിരക്കഥാകൃത്ത് ദീപു പ്രദീപ് തന്നെയാണ് പദ്മിനിയുടെയും രചന നിർവഹിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാളവിക മേനോൻ, ആതിഫ് സലിം, സജിൻ ചെറുകയിൽ, ഗണപതി, ആനന്ദ് മന്മഥൻ, സീമ ജി നായർ, ഗോകുലൻ, ജെയിംസ് ഏലിയ എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്ന മറ്റ് താരങ്ങൾ.

ഛായാഗ്രഹണം – ശ്രീരാജ് രവീന്ദ്രൻ, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റർ – മനു ആന്റണി, പ്രൊഡക്ഷൻ കൺട്രോളർ – മനോജ് പൂങ്കുന്നം, കലാസംവിധാനം – അർഷാദ് നക്കോത്, വസ്ത്രാലങ്കാരം – ഗായത്രി കിഷോർ, മേക്കപ്പ് – രഞ്ജിത് മണലിപറമ്പിൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – വിനീത് പുല്ലൂടൻ .

സ്റ്റിൽസ് – ഷിജിൻ പി രാജ്, പോസ്റ്റർ ഡിസൈൻ – യെല്ലോടൂത്ത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർസ് – വിഷ്ണു ദേവ് & ശങ്കർ ലോഹിതാക്ഷൻ, ഡിജിറ്റൽ മാർക്കറ്റിങ് & പി ആർ – വൈശാഖ് സി വടക്കേവീട്, മീഡിയ പ്ലാനിങ് & മാർക്കറ്റിംഗ് ഡിസൈൻ – പപ്പെറ്റ് മീഡിയ.

Hot Topics

Related Articles