‘പാപ്പച്ചൻ ഒളിവിലാണ്…’ നായകനായി സൈജു കുറുപ്പ് എത്തുന്നു , ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

നവാഗതനായ സിന്റോ സണ്ണിയുടെ സംവിധാനത്തിൽ സൈജു കുറുപ്പ് നായകനാകുന്ന പുതിയ ചിത്രമായ ‘പാപ്പച്ചൻ ഒളിവിലാണ്’ ന്റെ ഫസ്റ്റ് ലുക്ക്പോസ്റ്റർ പുറത്തുവിട്ടു. സിന്റോ സണ്ണിയുടേതാണ് ചിത്രത്തിന്റെ തിരക്കഥയും.

തികഞ്ഞ ഫാമിലി കോമഡി ഡ്രാമയായിട്ടാണ് ചിത്രം എത്തുക. ഒരു നാട്ടിൽ നടന്ന യഥാർഥ സംഭവത്തെ ആസ്‍പദമാക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം. ദർശനയാണ് ചിത്രത്തിലെ നായിക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജഗദീഷ്, ജോണി ആന്റണി, കോട്ടയം നസീർ, ശ്രിന്ദ, ജോളി ചിറയത്ത്, ശരൺ രാജ് എന്നിവർക്കൊപ്പം ‘കടത്തൽക്കാരൻ’ എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധേയനായ ഷിജു മാടക്കരയും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറിൽ തോമസ് തിരുവല്ലയാണ് നിർമ്മിക്കുന്നത്. സംഗീതം ഔസേപ്പച്ചൻ. എം ജി ശ്രീകുമാർ- സുജാത കൂട്ടുകെട്ടും ചിത്രത്തിലുണ്ട്. വിനീത് ശ്രീനിവാസൻ, വൈക്കം വിജയലക്ഷ്‍മി, ഫ്രാങ്കോ, അമൽ ആന്റിണി, സിജോ സണ്ണി എന്നിവരും ചിത്രത്തിലെ മറ്റു ഗായകരാണ്.

ഒരു നാട്ടിൽ നടന്ന യഥാർഥ സംഭവത്തെ ആസ്‍പദമാക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം. സിനിമക്ക് ആവശ്യമായ മാറ്റങ്ങളും ചേരുവകളും ചേർത്തുകൊണ്ട് തികഞ്ഞ ഫാമിലി കോമഡി ഡ്രാമയായിട്ടാണ് ചിത്രം എത്തിക്കുക. സംവിധായകൻ ജിബു ജേക്കബ് ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രമായി അഭിനയിക്കുന്നു.

കലാസംവിധാനം വിനോദ് പട്ടണക്കാടൻ ആണ്. ശ്രീജിത്ത് നായരാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. കോസ്റ്റ്യും  ഡിസൈൻ സുജിത് മട്ടന്നൂർ. പിആര്‍ഒ വാഴൂര്‍ ജോസ് ആണ്. കോതമംഗലത്തിനടുത്തുള്ള കുട്ടമ്പുഴയും പരിസരങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

Hot Topics

Related Articles