മലങ്കര കാത്തലിക് യൂത്ത് മൂവ്മെൻ്റ് മല്ലപ്പള്ളി മേഖലയുടെ യുവജന സഭ പ്രതിഷേധ കൂട്ടായ്മ നടത്തി

മല്ലപ്പള്ളി : മലങ്കര കാത്തലിക് യൂത്ത് മൂവ്മെൻ്റ് മല്ലപ്പള്ളി മേഖലയുടെ യുവജന സഭ പ്രതിഷേധ കൂട്ടായ്മ നടത്തി.
ആവിഷ്കാര സ്വാതന്ത്ര്യത്തിൻ്റെ ‌ പേരിൽ ക്രൈസ്തവ വിശ്വാസത്തെ വികലമായി ചിത്രീകരിച്ച എസ് എഫ് ഐ നിലപാടിനെതിരെ കക്കുകളി എന്ന നാടകത്തിലൂടെ ഇത് അവതരിപ്പിക്കാൻ വേദി ഒരുക്കുന്ന എ ഐ വൈ എഫ് തീരുമാനത്തിനെതിരെയാണ് യുവജന സഭ എം സി വൈ എം മല്ലപ്പള്ളിയിൽ പ്രതിഷേധ കൂട്ടായ്മ നടത്തിയത്. ഫാ. ഫിലിപ്പ് വട്ടമറ്റം പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ഫാ. സ്റ്റാൻലി തേങ്ങുവേലിയുടെ അദ്ധ്യക്ഷതയിൽ കൂടിയ കൂട്ടായ്മയിൽ ജോബിൻ ജോസ്, ഫാ. തോമസ് മണ്ണിൽ,
ഫാ. കുര്യൻ കിഴക്കേക്കര,
സി. റിജോയിസ് , എസ് ഐ സി ബ്ലെസ്സൻ ജോർജ് എന്നിവർ സംസാരിച്ചു.

Hot Topics

Related Articles