കുടുംബ ചിത്രവുമായി നവ്യാ നായരും സൈജു കുറുപ്പും : ‘ജാനകി ജാനേ’ ടീസർ കാണാം

നവ്യാ നായരും സൈജു കുറുപ്പും പ്രധാന വേഷത്തിൽ എത്തുന്ന ‘ജാനകി ജാനേ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത് . അനീഷ് ഉപാസനയാണ് ചിത്രത്തിന്റെ സംവിധാനം.

തികഞ്ഞ ഗ്രാമീണ പശ്ചാത്തലത്തിലൂടെ ആണ് സിനിമയുടെ കഥ മുൻപോട്ട് പോകുന്നത്. കാറളം ഗ്രാമത്തിലെ ഒരു പ്രിന്റിംഗ് പ്രസ് ജീവനക്കാരിയായ ‘ജാനകി’യുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ജാനകിയായി നവ്യ നവ്യാനായർ എത്തുമ്പോൾ ,പിഡബ്ള്യൂഡി സബ് കോൺട്രാക്റായ ‘ഉണ്ണി’ ആയി സൈജു കുറുപ്പ് എത്തുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജോണി ആന്റണി ,കോട്ടയം നസീർ, നന്ദു,ജോർജ് കോര, പ്രമോദ് വെളിയനാട്, അഞ്ജലി, ഷൈലജ, ജോർഡി പൂഞ്ഞാർ, സ്‍മിനു സിജോ, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

എസ് ക്യൂബ ഫിലിംസാണിത് ചിത്രം നിര്‍മിക്കുന്നത്. എസ് ക്യൂബ് ഫിലിംസ് തന്നെ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. ഛായാഗ്രഹണം ശ്യാംരാജ്. സംഗീതം കൈലാസ് മേനോൻ ആണ്. സുജീവ് ഡാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ മാനേജർ. ഹാരിസ് ദേശം ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസറും രെത്തീന എക്സിക്യുട്ടീവ് പ്രൊഡ്യൂസറുമാണ്.

Hot Topics

Related Articles