കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെആശുപത്രി പരിസരത്ത് രണ്ടു തവണ തീ പിടുത്തം

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ കുട്ടികളുടെ ആശുപത്രിയ്കു സമീപം രണ്ടു തവണ തീ പിടുത്തമുണ്ടായി. രാവിലെ 11.30 നും വൈകിട്ട് 4 30 നുമായിരുന്നു സംഭവം

കുട്ടികളുടെ ആശുപത്രിക്ക്സമീപമുള്ള മൈതാനത്തിൻ്റെ ഒരു ഭാഗത്തുള്ള പുൽപ്പടർപ്പിനും കുറ്റിക്കാടിനു മാണ് തീ പടർന്നത്. കടുത്ത വേനലിൽ ഉണങ്ങിയ പുല്ലിനു തീ പിടിച്ചത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. തീ പിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല. കോട്ടയത്തുനിന്നും അഗ്നിശമന സേനയുടെ ഒരു യൂണിറ്റ് എത്തിയാണ് രണ്ടു തവണയും രണ്ടു മണിക്കൂർ കൊണ്ട് തീ നിയന്ത്രണ വിധേയമാക്കിയത്.നാശനഷ്ടങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.

Hot Topics

Related Articles