തിരുവല്ല കിഴക്കനോതറ പുതുക്കുളങ്ങര മഹാഭൈരവി കോലം: ചട്ടത്തിന്റെ ഉളികുത്തൽ കർമ്മം നടത്തി

തിരുവല്ല : കിഴക്കനോതറ പുതുക്കുളങ്ങര ദേവി ക്ഷേത്രത്തിലെ വിശ്വപ്രസിദ്ധമായ ആയിരത്തൊന്ന് പാളയിൽ തീർക്കുന്ന വലിയ ഭൈരവി കോലത്തിന്റെ ചട്ടത്തിന്റെ പുതിയ ചാടിന്റെ ഉളികുത്തൽ കർമ്മം നടന്നു . രാവിലെ 7.30നും 8.00നും മദ്ധ്യേയുള്ള ശുഭ മുഹൂർത്തത്തിൽ കുഴിയിനേത്ത് രാജീവ് ആചാരിയാണ് ഉളികുത്തൽ കർമ്മം നിർവഹിച്ചത് . ചടങ്ങിൽ പടയണി കമ്മിറ്റി ജനറൽ കൺവീനർ സുരേഷ് കുമാർ, സതീഷ് കുഴിയനേത്ത്, ബാലൻ കുഴിയനേത്ത്, ശ്രീകുമാർ കിഴവറ തുടങ്ങിയവരും പടയണി കമ്മറ്റിയംഗങ്ങളും നിരവധി ഭക്തജനങ്ങളും സന്നിഹിതരായിരുന്നു.
ചട്ടത്തിൻ്റെ നിലവിലുള്ള ചാടിന് കേടുപറ്റിയതിന് തുടർന്നാണ് പുനർനിർമ്മിക്കുന്നത് . കമുക് പിഴൽ ചടങ്ങോടു കൂടി തുടങ്ങിയ ചൂട്ടു പടയണി ക്ഷേത്രത്തിൽ നടന്ന് വരുകയാണ് . ഭക്തജനങ്ങൾ ക്ഷേത്രത്തിൽ ഒത്തുകൂടി ചൂട്ട് വെളിച്ചത്തിൽ കൂകി വിളിച്ച് ക്ഷേത്രത്തിൽ മൂന്നു പ്രദക്ഷിണം വെയ്ക്കും . ഭൂതഗണങ്ങളെ കൂകി വിളിച്ച് പടയണി അറിയിക്കുന്നത് . ഈ ചടങ്ങ് 19 വരെ നീണ്ടു നിൽക്കും . 20 മുതൽ വലിയ പടയണി ആരംഭിക്കും. പടയണിയുടെ സമാപന ദിവസം എഴുന്നള്ളിക്കുന്ന 1001 പാളയിൽ തീർക്കുന്ന വലിയ ഭൈരവി കോലം പുതുക്കുളങ്ങരയുടെ മാത്രം പ്രത്യേകതകളിൽ ഒന്നാണ്.

Hot Topics

Related Articles