‘കള്ളനും ഭഗവതിയും’ , നായകൻ വിഷ്ണു ഉണ്ണികൃഷ്ണൻ : ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാകുന്ന ഏറ്റവും പുതിയ ചലച്ചിത്രം കള്ളനും ഭഗവതിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് ഇറങ്ങി. നടൻ ഉണ്ണി മുകുന്ദന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.

വിഷ്ണു ഉണ്ണികൃഷ്ണനും നടി അനുശ്രീയും ബംഗാളി നടി മോക്ഷയും ഉൾപ്പെടുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇത്. ചിത്രത്തിന്റെ സംവിധാനം ഈസ്റ്റ് കോസ്റ്റ് വിജയൻ നിർവഹിക്കുന്നു. ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയനാണ് ചിത്രം നിർമിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കള്ളൻ മാത്തപ്പനായാണ് വിഷ്ണു ഉണ്ണിക്കൃഷ്ണൻ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. അനുശ്രീ, ബംഗാളി നടി മോക്ഷ, സലിം കുമാർ, ജോണി ആന്റണി, നോബി, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, ജയശങ്കർ, പ്രേം കുമാർ, മാലാ പാർവ്വതി എന്നിവരും ചിത്രത്തിലുണ്ട്.

സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ജിൻ രാജാണ് ഈണം പകർന്നിരിക്കുന്നത്. രതീഷ് റാം ആണ് ഛായാഗ്രഹണം. എഡിറ്റിങ് -ജോൺ കുട്ടി, കലാസംവിധാനം -രാജീവ് കോവിലകം, മേക്കപ്പ് -രഞ്ജിത്ത് അമ്പാടി, കോസ്റ്ററ്റിയൂം ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ -സുഭാഷ് ഇളമ്പൽ.

അസോസിയേറ്റ് ഡയറക്ടേർസ് -ടിവിൻ കെ. വർഗീസ്, അലക്സ് ആയൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -ഷിബു പന്തലക്കോട്, പൊഡക്ഷൻ കൺട്രോളർ -രാജേഷ് തിലകം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -രാജശേഖരൻ.  പി.ആർ.ഒ -വാഴൂർ ജോസ്.

Hot Topics

Related Articles