ഇന്ന് ജയിച്ചാൽ സൗദിയിലേയ്ക്ക് ! സന്തോഷ് ട്രോഫിയിൽ കേരളത്തിന് ഇന്ന് നിർണ്ണായക ദിനം

ഭുവനേശ്വർ :സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളത്തിന് ഇന്ന് നിര്‍ണായക മത്സരം
അവസാന ഗ്രൂപ്പ് മത്സരത്തില്‍ വൈകിട്ട് മൂന്നിന് പഞ്ചാബിനെ നേരിടും.

പഞ്ചാബിനെ തോല്‍പിച്ചാല്‍ കേരളത്തിന് സൗദി അറേബ്യയില്‍ നടക്കുന്ന സെമിഫൈനലിന് യോഗ്യത നേടാം. ഒഡിഷയെ ഏകപക്ഷീയമായ ഒരുഗോളിന് തോല്‍പിച്ചാണ് കേരളം സെമിപ്രതീക്ഷ നിലനിര്‍ത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാല് കളിയില്‍ പത്ത് പോയിന്റുള്ള പഞ്ചാബാണ് ഗ്രൂപ്പില്‍ ഒന്നാംസ്ഥാനത്ത്. എട്ട് പോയിന്റുള്ള കര്‍ണാടക രണ്ടും ഏഴ് പോയിന്റുള്ള കേരളം മൂന്നും സ്ഥാനത്ത്. പഞ്ചാബിനെ തോല്‍പിച്ചാല്‍ കേരളത്തിനും പത്തുപോയിന്റാവും. ഇതോടെ നേര്‍ക്കുനേര്‍ മത്സരത്തിലെ വിജയികള്‍ എന്ന നിലയിലാവും കേരളം സെമിയിലെത്തുക.

കര്‍ണാടകയുടെ അവസാന ഏതിരാളികള്‍ ഒഡിഷയാണ്. മത്സരങ്ങള്‍ യുട്യൂബിലും ഫാന്‍കോഡിലും തത്സമയം കാണാം.

Hot Topics

Related Articles