അമൽജ്യോതി കോളേജിനെ ഒറ്റ തിരിഞ്ഞ് അക്രമിക്കാൻ അനുവദിക്കില്ല ; കത്തോലിക്ക കോൺഗ്രസ്

കോട്ടയം : കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിന് ഒറ്റതിരിഞ്ഞ് അക്രമിക്കാനുള്ള ശ്രമത്തിൽ നിന്നും തൽപര കക്ഷികൾ പിൻമാറണം. കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി ജീവൻ വെടിഞ്ഞ സാഹചര്യം വേദനാജനകമാണ്. അതിനു കാരണക്കാരായവരുണ്ടെങ്കിൽ അവരെ നിയമത്തിനു മുന്നിൽ കൊണ്ടു വരണം. ഈ വിഷയത്തിൽ കോളേജ് അധികൃതർ നൽകിയ
പരാതിയിൽ അന്വേഷണ വിവരങ്ങൾ പുറത്തുവിടാൻ പോലീസ് തയ്യാറാകണം.

Advertisements

മരണം നടന്ന് രണ്ട് ദിവസത്തിനുശേഷം കോളേജിനെതിരേ നിരന്തരം നടക്കുന്ന അക്രമങ്ങളും വിദ്യേഷ പ്രചരണങ്ങളും സംഘടിത സ്വഭാവമുള്ളതും ഗൂഢാലോചന ഉള്ളതായും വ്യക്തമാണ്. യൂണിവേഴ്സിറ്റി നിയമമനുസരിച് കോളേജിൽ ക്ലാസിൽ മൊബൈൽ ഫോൺ അനുവദനീയമല്ല. ലാബ് ക്ലാസിനിടയിൽ വിദ്യാർത്ഥിനി ഉപയോഗിച്ച മൊബൈൽ ഫോൺ നിയമപ്രകാരം അധികൃതർ വാങ്ങിവച്ചു വീട്ടിൽ വിവരമറിയിച്ചിരുന്നു. അതിനെ വളച്ചൊടിച്ച് കോളേജ് അധികൃതരെ മോശക്കാരാക്കാനുള്ള ശ്രമം പുറത്തു നിന്നുള്ള തത്പരകക്ഷികളുടെ നേതൃത്വത്തിൽ സംഘടിതമായി നടത്തുന്നു. അധ്യാപകരെ തടഞ്ഞുവച്ചും ഉപദ്രവിച്ചും സ്ഥാപനങ്ങൾക്ക് കേടുപാട് വരുത്തിയും നടത്തുന്ന പ്രതികരണങ്ങൾ ജനാതിപത്യ സമൂഹത്തിന് അംഗീകരിക്കാൻ പറഞ്ഞില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതു പോലുള്ള സാമാന സംഭവങ്ങളിൽ ചിലർ കാണിക്കുന്ന താത്പര്യ കുറവും ഈ വിഷയത്തിലുള്ള അമിത താത്പര്യവും ചർച്ച ചെയ്യപേടേണ്ടതാണ്. ഇന്ന് തൊടുപുഴ അൽ അസർ എൻജിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ വിദ്യാർത്ഥി അരുൺ രാജിന്റെ ആത്മഹത്യ ചെയ്തതും കുറച്ചു നാളുകൾ മുമ്പ് പാലക്കാട് എം. ഇ. എസ് കോളേജ് വിദ്യാർത്ഥിനി ബീനയുടെ ആത്മഹത്യയും കഴിഞ്ഞ മാസം ബാലരാമപുരത്ത് മതപഠനശാലയിലെ വിദ്യാർത്ഥിനി തൂങ്ങി മരിച്ച സംഭവത്തിലും ഇതുപോലെ മറ്റ് സാമാന സംഭവത്തിലുമുള്ള വിദ്യാർത്ഥി സംഘടനകളുടെയും സംസ്കാരിക നയകരുടെയും സംഘടനകളുടെയും പ്രതികരണങ്ങൾ വ്യത്യസ്തമാകുന്നത് കൗതുകരമാണ്.

ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ഒരു നിലപാടും മറ്റുള്ളവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളോടും മറ്റൊരു നിലപാടും കണ്ട് വരുന്നത് പ്രതിഷേധകരമാണ് ഇത്തരത്തിൽ പോലീസിന്റെ അന്വേഷണം പൂർത്തിയായി കുട്ടിയുടെ മരണത്തിന്റെ യഥാർത്ഥ കാരണം പുറത്ത് വരുന്നവരെ എല്ലാവിധ വിധ്വസം പ്രവർത്തനങ്ങളിൽ നിന്ന് പിൻമാറി കോളേജിൽ സാമാധാന നിലനിർത്താൻ തയ്യാറാകണമെന്നും കത്തോലിക്ക കോൺഗ്രസ് എല്ലാവരോടും അഭ്യർത്ഥിക്കുന്നു.

വാർത്ത സമ്മേളനത്തിൽ കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത പ്രസിഡന്റ് ജോമി ഡൊമിനിക് കൊച്ചുപറമ്പിൽ, പാല രൂപത പ്രസിഡന്റ് ഇമ്മാനുവൽ നിധീരി, ചങ്ങനാശ്ശേരി അതിരൂപത പ്രസിഡന്റ് അഡ്വ പി പി ജോസഫ് , കോട്ടയം അതിരൂപത പ്രതിനിധി തോമസ് പീടികയിൽ , കാഞ്ഞിരപള്ളി രൂപതാ പ്രതിനിധി സണ്ണിക്കുട്ടി അഴകംപ്രാ യിൽ എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.