തമിഴ്നാട്ടിൽ നിന്ന് കടത്തികൊണ്ടുവന്ന കോടികള്‍ വിലയുള്ള തിമിംഗല ഛര്‍ദ്ദി കൊല്ലത്ത് വാഹന പരിശോധനയ്ക്കിടെ പിടികൂടി ; 4 പേര്‍ പിടിയില്‍

കൊല്ലം : കോടികൾ വിലയുള്ള തിമിംഗല ഛര്‍ദ്ദിയുമായി നാലുപേർ കൊല്ലത്ത് പിടിയിൽ. പുനലൂര്‍ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് പ്രതികളെ പിടികൂടിയത്.

Advertisements

പത്ത് കിലോ തിമിംഗല ഛര്‍ദ്ദിയാണ് ഇവരിൽ നിന്നും കണ്ടെടുത്തത്.
കൊല്ലം ഇരവിപുരം സ്വദേശി മുഹമ്മദ് അസ്ഹർ, കാവനാട് സ്വദേശി റോയ് ജോസഫ്, തെക്കേവിള സ്വദേശി രഘു, കടയ്ക്കൽ സ്വദേശി സൈഫുദ്ദീൻ എന്നിവരെയാണ് പിടികൂടിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടര്‍ന്ന് അഞ്ചൽ റേഞ്ച് ഫോറസ്റ്റ് ഓഫീസിലേക്ക് കൈമാറുകയായിരുന്നു. തമിഴ്നാട്ടിൽ നിന്നും കൊണ്ടുവന്നതാണ് തിമിംഗല ഛര്‍ദ്ദിയെന്ന് പ്രതികൾ സമ്മതിച്ചു. പുനലൂരിലെത്തിച്ച് കൈമാറ്റം ചെയ്യാനായിരുന്നു ശ്രമം. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.

തിമിംഗല ഛര്‍ദ്ദി കടത്ത് സംഘത്തിൽ കൂടുതൽ പേർ ഉണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്നു വനംവകുപ്പ് അറിയിച്ചു.

Hot Topics

Related Articles