പുഴയിലോ കുളത്തിലോ ഇറങ്ങും മുമ്പ് ശ്രദ്ധിക്കുക! കേരളത്തിന് ആശങ്കയായി അമീബിക് മസ്തിഷ്കജ്വരം; എന്താണ് ഈ അത്യപൂര്‍വ മാരകരോഗം

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചത് ആശങ്ക പടർത്തിയിരിക്കുകയാണ്.

Advertisements

മലപ്പുറം ജില്ലയിലെ മൂന്നിയൂര്‍ സ്വദേശിനിയായ അഞ്ചുവയസുകാരിയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്. ഈ മാസം ഒന്നിന് കുട്ടി കടലുണ്ടി പുഴയില്‍ കുളിച്ചിരുന്നു. ഇതിന് പിന്നാലെ പനിയും തലവേദനയും വന്നതിനെ തുടർന്ന് ആരോഗ്യസ്ഥിതി മോശമായതോടെയാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. സമാനമായ ലക്ഷണങ്ങളോടെ ബന്ധുക്കളായ നാല് കുട്ടികളെ കൂടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്താണ് അമീബിക് മസ്തിഷ്കജ്വരം?

മലിനജലത്തില്‍ സ്വതന്ത്രമായി ജീവിക്കുന്ന അമീബ മൂലമുണ്ടാകുന്ന അപൂർവ മസ്തിഷ്ക അണുബാധയാണ് പ്രൈമറി അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസ് എന്ന അമീബിക് മസ്തിഷ്കജ്വരം. ‘നെഗ്ലേരിയ ഫൗലേരി’ എന്ന അമീബയാണ് അപകടകാരി. ലോകമെമ്ബാടും പരിസ്ഥിതിയില്‍ സാധാരണയായി കാണപ്പെടുന്ന ഒരു ശുദ്ധജല അമീബയാണിത്. ഈ അമീബ തലച്ചോറില്‍ പ്രവേശിച്ച്‌ വ്യക്തിയുടെ മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കുന്നതിനാലാണ് രോഗം ഈ പേരില്‍ അറിയപ്പെടുന്നത്.

സാധാരണയായി, തടാകങ്ങള്‍, നദികള്‍, ചൂടുനീരുറവകള്‍, വ്യാവസായിക പ്ലാന്റുകളില്‍ നിന്നുള്ള ചൂടുവെള്ളം പുറന്തള്ളല്‍, ക്ലോറിനേറ്റ് ചെയ്യാത്ത മനുഷ്യനിർമിത ജലസ്രോതസുകള്‍ തുടങ്ങിയ ഇടങ്ങളിലാണ് ഈ അമീബ കാണപ്പെടുന്നത്. മലിനമായ ടാപ്പ് വെള്ളത്തിലും ചൂടുവെള്ള ഹീറ്ററുകളിലും ഇത് അപൂർവമായി കണ്ടെത്തിയിട്ടുണ്ട്.

ശരീരത്തിലെത്തുന്നത്

അമീബ ഒരു ഏകകോശ ജീവിയാണ്. അത് വളരെ ചെറുതാണ്. ഒരു മൈക്രോസ്കോപ്പ് ഉപയോഗിച്ച്‌ മാത്രമേ കാണാൻ കഴിയൂ. തടാകങ്ങള്‍, നദികള്‍, നീരുറവകള്‍ എന്നിവയിലെ ശുദ്ധജലത്തിലാണ് ഈ ജീവികള്‍ സാധാരണയായി കാണപ്പെടുന്നത്. അമീബയുള്ള വെള്ളം ഒരു വ്യക്തിയുടെ മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിച്ച്‌ തലച്ചോറിലെത്തുകയും മസ്തിഷ്‌ക കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. സാധാരണയായി നീന്തുമ്ബോള്‍ മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിച്ചാണ് നെഗ്ലേരിയ ഫൗലേരി ആളുകളെ ബാധിക്കുന്നത്.

രോഗലക്ഷണങ്ങള്‍

അമീബിക് മസ്തിഷ്കജ്വരം ബാധിച്ചവരില്‍ സാധാരണയായി പനി, തലവേദന, കഴുത്ത് വേദന, ഓക്കാനം, വയറിളക്കം എന്നിവ തുടങ്ങിയ ഇൻഫ്ലുവൻസയുടേതിന് സമാനമായ രോഗലക്ഷണങ്ങള്‍ ആദ്യം കാണിക്കുന്നു. രോഗം പുരോഗമിക്കുന്തോറും ഗുരുതര നാഡീ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഗുരുതരമായ കേസുകളില്‍ കോമയിലേക്ക് പോലും വഴുതി വീഴാം. അമീബ ശരീരത്തില്‍ പ്രവേശിച്ച്‌ ഒന്നു മുതല്‍ 12 ദിവസങ്ങള്‍ക്കുള്ളില്‍ ഈ അണുബാധയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും.

ജാഗ്രത പ്രധാനം

ഈ രോഗം അപൂർവമാണ് എങ്കിലും ജാഗ്രത പാലിക്കേണ്ടത് ആവശ്യമാണ്. കുളങ്ങള്‍, ചൂടുള്ള നീരുറവകള്‍ എന്നിവ പോലുള്ള ശുദ്ധജല സ്രോതസ്സുകളില്‍ മുക്കിലൂടെ വെള്ളം കയറാതിരിക്കാൻ ശ്രദ്ധിക്കണം. കുളിക്കുന്നതിനു മുമ്ബ് ജലസ്രോതസ്സ് ശുദ്ധജലമാണെന്ന് ഉറപ്പാക്കുകയും വേണം. മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കുന്നതും നല്ലതാണ്. മുഖം ശുദ്ധിയാക്കാൻ മലിനമായ ടാപ്പ് വെള്ളം ഉപയോഗിക്കുമ്ബോഴും നെഗ്ലേരിയ ഫൗലേരി അണുബാധ ഉണ്ടാകാം. പൊതു കുളങ്ങള്‍, ചൂടുള്ള നീരുറവകള്‍, മലിനീകൃത ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍ മുങ്ങുകയോ നീന്തുകയോ ചെയ്യുന്നത് ഒഴിവാക്കുക.

ഈ ജലസ്രോതസ്സുകളില്‍ വെള്ളം മുഖത്തേക്ക് തളിക്കുന്നത് പോലും ഒഴിവാക്കുക.

Hot Topics

Related Articles