അഴിമതിക്ക് കൂട്ടുനിൽക്കാത്ത ഉദ്യോഗസ്ഥരെ നിരന്തരം സ്ഥലം മാറ്റി മാനസികമായി പീഡിപ്പിക്കുന്നു : തിരുവല്ല നഗരസഭ ചെയർപേഴ്സനെതിരെ എൻജിഒ യൂണിയൻ പ്രതിഷേധം

തിരുവല്ല:
തിരുവല്ല നഗരസഭ ഭരണസമിതിയിലെ അഴിമതിക്ക് കൂട്ടുനിൽക്കാത്ത ജീവനക്കാരെ നിരന്തരം സെക്ഷൻ മാറ്റി മാനസികമായി സമ്മർദ്ദത്തിലാഴ്ത്തുന്ന ചെയർപേഴ്സൺൻ്റെ നടപടിയിൽ കേരള എൻ ജി ഒ യൂണിയൻ പ്രതിഷേധിച്ചു.
നിരന്തരം സെക്ഷൻ മാറ്റുകയും ഉദ്യോഗസ്ഥരുടെ ഫയലുകൾ കാണാതെ വരികയും മാനസികമായി സമ്മർദ്ദത്തിലാഴ്ത്തുകയും ചെയ്തു കൊണ്ടിരിക്കുന്ന നഗരസഭ ചെയർപേഴ്സൺൻ്റെ നടപടികളിൽ പ്രതിഷേധിച്ചാണ് കേരള എൻ ജി ഒ യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാർ നഗരസഭ കാര്യാലയത്തിന്റെ മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചത്.

യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം മാത്യു എം അലക്സ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ബി. സജീഷ് സെക്രട്ടറിയേറ്റംഗം പി ജി ശ്രീരാജ്, ഏരിയ പ്രസിഡൻറ് അനൂപ് അനിരുദ്ധൻ എന്നിവർ സംസാരിച്ചു.
ജീവനക്കാരുടെ സെക്ഷൻ മാറ്റിയ ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ ചെയർപേഴ്സനെ ഉപരോധിക്കുന്നതു ഉൾപ്പെടെയുള്ള സമര പരിപാടിയുമായി മുന്നോട്ടു പോകുമെന്ന് നേതാക്കൾ അറിയിച്ചു.

Hot Topics

Related Articles