താരസംഘടനയായ ‘അമ്മ’ പിരിച്ചുവിടണമെന്ന് ജി. സുധാകരൻ എം.എല്‍.എ. ‘അമ്മ’ എന്ന സംഘടനയുടെ ഒരാവശ്യവും സമൂഹത്തിനില്ല. അപമാനമാണ്. സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ മോഹൻലാലും മമ്മൂട്ടിയും ഇറങ്ങണം. സിനിമ മേഖലയില്‍ മോശം ഗ്രൂപ്പിസം നടക്കുന്നുണ്ടെന്നും അദ്ദേഹം വിമർശിച്ചു. പൊതുവേദിയിലാണ് ജി. സുധാകരൻ ഈ വിമർശനം ഉന്നയിച്ചത്. ‘അമ്മ’ കേരളീയ സമൂഹത്തില്‍ എന്ത് സ്വാധീനമാണ് ചെലുത്തുന്നത്? സാധാരണക്കാർക്ക് അവരെക്കുറിച്ച് ഒന്നുമറിയില്ല. നാട്ടുകാർക്ക് അതിനോട് താത്പര്യവുമില്ല. പ്രശ്നങ്ങളൊക്കെ നിങ്ങളുടെ സ്വന്തം കാര്യമാണെന്നും ജി. സുധാകരൻ വ്യക്തമാക്കി.
Advertisements


