സ്കൂള്‍ കെട്ടിടത്തിൽ കടന്നല്‍കൂട് കണ്ടെത്തി ; സ്കൂളിന് അവധി പ്രഖ്യാപിച്ചു 

കുന്നംകുളം വടുതല ഗവണ്‍മെന്റ് യു.പി. സ്കൂളിൻ്റെ കെട്ടിടത്തിൽ കടന്നൽകൂട് കണ്ടെത്തി. ഇതിനെ തുടർന്ന് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു. അതോടെ പ്രശ്‌നം താത്കാലികമായി പരിഹരിച്ചു. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷ മുൻനിർത്തിയാണ് അധികൃതർ അടിയന്തരമായി അവധി പ്രഖ്യാപിച്ചത്.

Advertisements

ഇന്ന് രാവിലെ വിദ്യാർത്ഥികളും അധ്യാപകരും സ്കൂളിലെത്തിയപ്പോഴാണ് സ്കൂള്‍ കെട്ടിടത്തിന് സമീപം വലിയ കടന്നല്‍കൂട് ശ്രദ്ധയില്‍പ്പെട്ടത്. തുടർന്ന് വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാത്രിയോടെ അത് പൂർണമായും നീക്കം ചെയ്യുമെന്നാണ് അധികൃതരുടെ പ്രതീക്ഷ

Hot Topics

Related Articles